വളാഞ്ചേരി: ദേശീയപാതയിലൂടെ പോകുന്ന വാഹനങ്ങൾക്ക് അപകട ഭീഷണി ഉയർത്തുന്ന ചീനി മരം വെട്ടിമാറ്റാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി. മൂച്ചിക്കൽ ഓണിയിൽ പാലത്തിനു സമീപമാണ് ഏത് സമയത്തും പൊട്ടിവീഴാവുന്ന വൻ മരം. യാത്രക്കാർക്കുപുറമെ വീടുകൾക്കും കടകൾക്കും ഇത് ഭീഷണിയാണ്. മരത്തിന്റെ ചില്ലകൾക്കിടയിലൂടെയാണ് വൈദ്യുതി കമ്പികൾ പോകുന്നത്. മരം നിലം പതിച്ചാൽ വൈദ്യുതി തൂണുകൾ ഉൾപ്പെടെ വാഹനങ്ങളിലേക്ക് പൊട്ടിവീണ് അപകടമുണ്ടാവാനുള്ള സാധ്യതയും ഏറെയാണ്. മരത്തിനു സമീപത്തുള്ള കെട്ടിടത്തിൽ വ്യാപാര സ്ഥാപനങ്ങളുമുണ്ട്. സമീപത്തെ വീടുകളിലുമുള്ളവർ ഏറെ ഭയപ്പാടോടെയാണ് കഴിയുന്നത്. ശിഖിരങ്ങൾ പലതും ഒടിഞ്ഞ അവസ്ഥയിലാണ്. മരത്തിന്റെ വലിയ വേരുകൾ കടന്നുപോവുന്നത് സമീപത്തെ
കെട്ടിടത്തിനുള്ളിലൂടെയായതിനാൽ റുമുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മരം മുറിച്ചു മാറ്റുവാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ല കലക്ടർക്കും പൊതുമരാമത്ത് മന്ത്രിക്കും പരാതി നൽകിയിരുന്നു. പരാതി ദേശീയ പാത അധികൃതർക്ക് കൈമാറിയെങ്കിലും നടപടിയുണ്ടായില്ല. അപകടാവസ്ഥയിലായ മരം മുറിച്ചു മാറ്റാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഹ്യൂമൻ റൈറ്റ്സ് കെയർ സെൻറർ കോട്ടക്കൽ നിയോജക മണ്ഡലം കമ്മിറ്റി ആശ്യപ്പെട്ടു. പ്രസിഡൻറ് ബാവ മാസ്റ്റർ കാളിയത്ത്, ജനറൽ സെക്രട്ടറി വില്ലൂർ മുസ്തഫ, ട്രഷറർ പുത്തൂർ ഹംസ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.