വളാഞ്ചേരി: ഒമ്പതാമത് ജില്ല ജൂനിയർ ത്രോബാൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ വാളക്കുളം കെ.എച്ച്.എം.എച്ച്.എസ്.എസ് സ്പോർട്സ് അക്കാദമി ചാമ്പ്യന്മാരായി.
വളാഞ്ചേരി എം.ഇ.എസ്.എച്ച്.എസ്.എസിൽ നടന്ന ചാമ്പ്യൻഷിപ്പിൽ കനത്ത മഴ കാരണം ഫൈനൽ മത്സരങ്ങൾ നടത്താൻ സാധിച്ചില്ല. തുടർന്ന് ടോസിലൂടെയാണ് എല്ലാ വിഭാഗത്തിലും വിജയികളെയും തെരഞ്ഞെടുത്തത്. ആൺകുട്ടികളിൽ യൂനിവേഴ്സിറ്റി ജി.എം.എച്ച്.എസ്.എസ് സ്പോർട്സ് ക്ലബും എസ്.എൻ.എം.എച്ച്.എസ്.എസ് പരപ്പനങ്ങാടിയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
പെൺകുട്ടികളുടെ വിഭാഗത്തിൽ മാർത്തോമാ സ്പോർട്സ് അക്കാദമിയും ഇരിമ്പിളിയം എം.ഇ.എസ്.എച്ച്.എസ്.എസുമാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയത്. മികച്ച കളിക്കാരായി മാർത്തോമാ സ്പോർട്സ് അക്കാദമിയിലെ ഹെൽനയെയും കെ.എച്ച്.എം.എച്ച്.എസ്.എസ് സ്പോർട്സ് അക്കാദമിയിലെ അഭിനന്ദിനെയും തെരഞ്ഞെടുത്തു. ജില്ല മിനി ത്രോബാൾ ചാമ്പ്യൻഷിപ്പിൽ ടോസിലൂടെ ആൺകുട്ടികളുടെ വിഭാഗത്തിൽ ലിറ്റിൽ ഫ്ലവർ സ്പോർട്സ് അക്കാദമിയെ തോൽപ്പിച്ച് മാർത്തോമാ സ്പോർട്സ് അക്കാദമിയും പെൺകുട്ടികളുടെ വിഭാഗത്തിൽ യാക്കാ സ്പോർട്സ് പെരിന്തൽമണ്ണയെ തോൽപ്പിച്ച് ലിറ്റിൽ ഫ്ലവർ സ്പോർട്സ് അക്കാദമിയും ചാമ്പ്യന്മാരായി.
ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം ജില്ല സ്പോർട്സ് കൗൺസിൽ ഒബ്സെർവർ കെ. വത്സല നിർവഹിച്ചു. സമാപന സമ്മേളനത്തിൽ സംസ്ഥാന ത്രോബാൾ അസോസിയേഷൻ ഒബ്സെർവർ അനന്തദാസൻ സമ്മാനദാനം നിർവഹിച്ചു.
സീനിയർ വൈസ് പ്രസിഡന്റ് പി. വിബിൻ സംസാരിച്ചു. ജില്ല ത്രോബാൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് യഹ്യ കൂനരി സ്വാഗതം പറഞ്ഞു. അസോസിയേഷൻ സെക്രട്ടറി ഡോ. ഷമീം പറശ്ശേരി നന്ദി പറഞ്ഞു. ഇടുക്കിയിൽ നടക്കുന്ന സംസ്ഥാന ചാമ്പ്യഷിപ്പിനുള്ള ജില്ല ടീം ക്യാമ്പിലേക്കുള്ള കളിക്കാരെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.