വളാഞ്ചേരി: വ്യാജ കോവിഡ് സർട്ടിഫിക്കറ്റ് നൽകി അരക്കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ വളാഞ്ചേരി കുളമംഗലം അർമ ലബോറട്ടറി ഉടമ സുനിൽ സാദത്ത് (48) അറസ്റ്റിൽ. വളാഞ്ചേരി എസ്.എച്ച്.ഒ പി.എം. ഷമീറാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കോവിഡ് പരിശോധന നടത്തി നൽകേണ്ട സർട്ടിഫിക്കറ്റ് കൃത്രിമമായുണ്ടാക്കി അരക്കോടിയോളം രൂപ തട്ടിയെടുത്തതാണ് കേസ്. കോഴിക്കോട് ആസ്ഥാനമായ ഐ.സി.എം.ആർ അംഗീകൃത ലബോറട്ടറിയുടെ ഫ്രാഞ്ചൈസിയായ അർമ ലബോറട്ടറി കഴിഞ്ഞവർഷം ആഗസ്റ്റ് 16 മുതൽ കോവിഡ് പരിശോധനക്കായി 2,500 പേരിൽനിന്ന് സാമ്പിൾ ശേഖരിച്ചതായി കണ്ടെത്തിയിരുന്നു.
ഇതിൽ 496 സാമ്പിളുകൾ മാത്രമാണ് കോഴിക്കോട്ടെ ലാബിലേക്ക് അയച്ചത്. ബാക്കി സാമ്പിളുകൾ അർമ ലാബിൽ തന്നെ നശിപ്പിച്ച് കോഴിക്കോട്ടെ ലാബിെൻറ പേരിൽ വ്യാജ നെഗറ്റിവ് സർട്ടിഫിക്കറ്റ് കൃത്രിമമായി നിർമിച്ച് നൽകുകയായിരുന്നു. പരിശോധനക്കെന്ന പേരിൽ 2750 രൂപ വീതം രണ്ടായിരത്തോളം പേരിൽ നിന്ന് തട്ടിയെടുത്തു. സ്ഥാപനത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.
സുനില്‍ സാദത്തിെൻറ മകനും നടത്തിപ്പുകാരനുമായ ചെര്‍പ്പുളശ്ശേരി തൂത സ്വദേശി സജിത്ത് എസ്. സാദത്ത്, കൂട്ടുപ്രതി മുഹമ്മദ് ഉനൈസ്, ലാബ് ജീവനക്കാരന് അബ്ദുൽ നാസര്‍ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണം തുടരുന്നതിനിടെ സുനില്‍ സാദത്ത് ഹൈകോടതിയെ സമീപിച്ചു.
കോവിഡ് വ്യാപനം കണക്കിലെടുത്ത് മാത്രം ഇയാൾക്ക് ഒരുലക്ഷം പിഴ ചുമത്തി മുന്‍കൂര്‍ ജാമ്യമനുവദിച്ചു. വളാഞ്ചേരി കൊളമംഗലത്തെ ലാബിലെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം ജാമ്യത്തിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.