ദേശീയപാതയിൽ ഓണിയൽ പാലത്തിന് സമീപം താഴ്ചയിലേക്ക് മറിഞ്ഞ കാർ ക്രെയിൻ

ഉപയോഗിച്ച് ഉയർത്തുന്നു

കാർ താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്

വളാഞ്ചേരി: ദേശീയ പാത മൂച്ചിക്കൽ ഓണിയൽ പാലത്തിന് സമീപം നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്. ആനക്കര കടുങ്ങാകുന്നത്ത് ആസിഫ് (20), കാട്ടൂർ പൂക്കോട്ടുവളപ്പിൽ മുഹമ്മദ് റാഷിദ് (20), കാട്ടൂർ ചോലയിൽ മുഹമ്മദ് അൻഷിദ് (19), ചോലയിൽ മുഹമ്മദ് അസ്ലഹ് (19), ആനക്കര താരവളപ്പിൽ അബ്ദുൽ വാജിദ് എന്നിവരെ വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച പുലർച്ച നാലരക്കാണ് അപകടം. എടപ്പാൾ ആനക്കരയിൽ നിന്ന് നിലമ്പൂരിലേക്ക് പോവുകയായിരുന്ന മാരുതി സ്വിഫ്റ്റ് കാറാണ് പാലത്തിന്‍റെ കൈവരി തകർത്ത് 20 അടി താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞത്. അപകടത്തിൽ കാർ പൂർണമായും തകർന്നു.

പാലത്തിനു താഴെ കുടിൽ കെട്ടി താമസിക്കുന്ന മധ്യവയസ്കനാണ് വാഹനത്തിൽ കുടുങ്ങിക്കിടന്നവരെ ഗ്ലാസ് തകർത്ത് പുറത്തെത്തിക്കാൻ നേതൃത്വം നൽകിയത്. കാർ ക്രെയിൻ ഉപയോഗിച്ച് അപകടസ്ഥലത്തു നിന്ന് മാറ്റി.



Tags:    
News Summary - Five people were injured when the car accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.