വ​ളാ​ഞ്ചേ​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് എ​ൻ.​സി.​സി, എ​സ്.​പി.​സി കാ​ഡ​റ്റു​ക​ളി​ൽ​നി​ന്ന്​ സ​ല്യൂ​ട്ട് സ്വീ​ക​രി​ക്കു​ന്നു

വിരമിക്കുന്ന അധ്യാപകർക്കും ജീവനക്കാർക്കും ഗാർഡ് ഓഫ് ഓണർ നൽകി വിദ്യാർഥികൾ

വളാഞ്ചേരി: വിരമിക്കുന്ന അധ്യാപകർക്കും ജീവനക്കാർക്കും ഗാർഡ് ഓഫ് ഓണർ നൽകി വിദ്യാർഥികൾ. വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ, ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽനിന്ന് വിരമിക്കുന്ന പ്രിൻസിപ്പൽ ടി.വി. ഷീല, അധ്യാപകരായ കെ. നാരായണൻ, എ.വി. ഷീന, കെ.ഇ. സാലി, ജീവനക്കാരായ സി. ശൈലജ, എൻ. അബ്ദുൽ റഫീഖ് എന്നിവരെ തുറന്ന വാഹനത്തിൽ ആനയിക്കുകയും എൻ.സി.സി, എസ്.പി.സി കാഡറ്റുകൾ ഗാർഡ് ഓഫ് ഓണർ നൽകി ആദരിക്കുകയും ചെയ്തു.

ഹൈസ്കൂൾ മൈതാനിയിൽ സംഘടിപ്പിച്ച മാർച്ച്പാസ്റ്റിന് പരേഡ് കമാൻഡർ സിദ്ധാർഥ്, സെക്കൻഡ് കമാൻഡർ അപർണ എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന യോഗത്തിൽ നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ മുജീബ് വാലാസി, വാർഡ് കൗൺസിലർ കെ.വി. ഉണ്ണികൃഷ്ണൻ, സ്കൂൾ മാനേജർ സി.എച്ച്. അബൂ യൂസഫ് ഗുരുക്കൾ, പി.ടി.എ പ്രസിഡന്‍റ് നസീർ തിരൂർക്കാട്, പ്രിൻസിപ്പൽ എം.പി. ഫാത്തിമ കുട്ടി, കൺവീനർ പി. സുധീർ, സ്റ്റാഫ് സെക്രട്ടറി കെ. പ്രേംരാജ്, വിരമിക്കുന്നവരെ പ്രതിനിധാനം ചെയ്ത് ടി.വി. ഷീല എന്നിവർ സംസാരിച്ചു.

Tags:    
News Summary - For retiring teachers and staff Students awarded the Guard of Honor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.