വളാഞ്ചേരി: നാഷനൽ സർവിസ് സ്കീം (എൻ.എസ്.എസ്) നേതൃത്വത്തിൽ നടത്തിയ നെൽകൃഷിക്ക് നൂറുമേനി. എൻ.എസ്.എസ് വളാഞ്ചേരി ക്ലസ്റ്ററിന് കീഴിലുള്ള ഇരിമ്പിളിയം ഗവ. ഹയർ സെക്കൻഡറി സ്കൂൾ, എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂൾ, ആതവനാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പേരശ്ശനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ വളൻറിയേഴ്സാണ് ഇരിമ്പിളിയം ആനക്കര പാടത്ത് നെൽകൃഷി ചെയ്തത്. കൊയ്ത്തുത്സവം വളാഞ്ചേരി ഇൻസ്പെക്ടർ എസ്.എച്ച്.ഒ പി.എം. ഷമീർ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു.
പാരമ്പര്യ കൃഷിരീതികളെക്കുറിച്ച് ഐ.എം.എ വളാഞ്ചേരി യൂനിറ്റ് പ്രസിഡൻറ് ഡോ. എൻ. മുഹമ്മദലി ക്ലാസെടുത്തു. നാഷനൽ സർവിസ് സ്കീം വളാഞ്ചേരി ക്ലസ്റ്റർ കൺവീനർ ഷാഹിന, ബ്ലഡ് ഡൊണേഷൻ കേരള സ്റ്റേറ്റ് അഡ്വൈസറി ബോർഡ് അംഗവും വളാഞ്ചേരി അഗ്രോ ഗ്രൂപ് അഡ്മിനുമായ ബാലകൃഷ്ണൻ വലിയാട്ട്, എൻ.എ.എം.കെ ഫൗണ്ടേഷൻ പ്രോഗ്രാം ഓഫിസർ അനിൽ മാനിയം കുന്നത്ത്, റഷീദ് പള്ളിക്കര എന്നിവർ സംസാരിച്ചു.
തിരൂർ: സൗത്ത് അന്നാരയിൽ യുവാക്കളുടെ കൂട്ടായ്മയിൽ നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പ് തിരൂർ നഗരസഭ ചെയർപേഴ്സൻ എ.പി. നസീമ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കൗൺസിലർ വി.പി. ഹാരിസിെൻറ നേതൃത്വത്തിൽ നടത്തിയ നെൽകൃഷി നൂറുമേനിയായി. ഉണ്ണിക്കുട്ടൻ, സുമേഷ്, സുനിൽകുമാർ എന്നിവർ ചേർന്നാണ് കൃഷി ചെയ്തത്. വി.സി. മാലയുടെ കൊയ്ത്തുപാട്ടിെൻറ അകമ്പടിയോടെയാണ് കൊയ്ത്തുത്സവം നടന്നത്. നഗരസഭ ആസൂത്രണ സമിതി വൈസ് ചെയർമാൻ പി.കെ.കെ. തങ്ങൾ, മുൻ കൗൺസിലർ ടി.പി. കദീജ, വി.പി. ഹംസ, ഗൗതം തിലക്, വി.സി. തങ്ങൾ, ഹുസൈൻകുട്ടി തിരൂർ, കെ. വാസു, ബാബു പുന്നായിൽ, വി.പി. താജു, നൗഷാദ്. ടി.കെ. ഉസ്മാൻ, സൈനുദ്ദീൻ പട്ടയിൽ എന്നിവർ പങ്കെടുത്തു.
ചെറിയമുണ്ടം: വാണിയന്നൂര്‍ എമറാള്‍ഡ് ആൻഡ് വിന്നേഴ്സ് ഗ്രൂപ്പിെൻറ നേതൃത്വത്തില്‍ നടത്തിയ മുണ്ടകന്‍ നെല്‍കൃഷിയുടെ കൊയ്ത്തുത്സവം പഞ്ചായത്ത് പ്രസിഡൻറ് ഷംസിയ സുബൈര്‍ ഉദ്ഘാടനം ചെയ്തു.
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തിരിശുഭൂമിയായി കിടന്ന കാന്തള്ളൂര്‍ പാടശേഖരത്തിൽ യുവകര്ഷകന് വാക്കയില്‍ അബ്ദുസ്സലാമിെൻറ നേതൃത്വത്തിലായിരുന്നു കൃഷി ഇറക്കിയത്. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് ഐ.വി. സമദ്, ഗ്രാമപഞ്ചായത്ത് മെംബര്‍മാരായ വി. മന്‍സൂര്‍, തെമ്മത്ത് ഇബ്രാഹീം കുട്ടി, ഓളിയില്‍ സൈതാലി, നാട്ടിലെ മുതിര്‍ന്ന കര്‍ഷകരായ മാടക്കല്‍ റസാഖ്, മാടക്കല്‍ ലത്തീഫ്, പുഴക്കല്‍ അബ്ദുറഹ്മാന്, ചിറ്റകത്ത് ഹസ്സന്, കുമാരന്, ഹസ്സന് ബാവ, ക്ലബ് ഭാരാവാഹികളായ സുഹൈല്‍, യൂനുസ്, അസ്ലം, സുമറദ്, അസറുദ്ദീന്, ഹംദാന്‍, അമീന്, ഷെഫീഖ്, ജി.സി.സി മെംബര്‍മാരായ ശിഹാബ്, അസ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പൂക്കാട്ടിരി: സഫ കോളജ് എൻ.എസ്.എസ് യൂനിറ്റിെൻറ ആഭിമുഖ്യത്തിൽ ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിവിധ പരിപാടികൾ നടത്തി. സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് വളൻറിയർമാർ കൊയ്ത്തുത്സവം നടത്തി. എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫിസർ മുഹമ്മദ് സബീൽ, വളൻറിയർ അജ്മൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.