വളാഞ്ചേരി: കനത്ത ചൂടിൽ സ്വകാര്യ പൗൾട്രി ഫാമിലെ 1500 കോഴികൾ ചത്തു. ഇരിമ്പിളിയം മേച്ചേരിപ്പറമ്പ് സ്വദേശി തുടിമ്മൽ അബ്ദുല്ലയുടെ ഫാമിലെ കോഴികളാണ് ചത്തത്. വൈദ്യുതി ബന്ധം നിലച്ചതിനെ തുടർന്ന് കോഴികൾക്ക് വെള്ളം ലഭ്യമാക്കാൻ സാധിക്കാത്തതും ചൂട് കുറക്കാനായി സ്ഥാപിച്ച ഫാൻ പ്രവർത്തിപ്പിക്കാൻ സാധിക്കാത്തതുമാണ് കോഴികൾ കൂട്ടത്തോടെ ചാകാനിടയാക്കിയതെന്ന് അബ്ദുല്ല പറഞ്ഞു. മൂന്ന് ലക്ഷം രൂപയുടെ നഷ്ടം വന്നതായി അദ്ദേഹം പറഞ്ഞു.
11500ഓളം കോഴികളെ വളർത്തുന്ന ഫാമിൽ 1500 കോഴികളാണ് ചത്തൊടുങ്ങിയത്. പ്രദേശത്ത് അറ്റകുറ്റപ്പണികൾക്കായി നാല് മണിക്കൂറോളം വൈദ്യുതി മുടങ്ങിയിരുന്നു. മേച്ചേരിപ്പറമ്പ് വേളികുളം മേഖലയിലെ വോൾട്ടേജ് പ്രശ്നം പരിഹരിക്കാനായി ദിവസങ്ങൾക്ക് മുമ്പ് ട്രാൻസ്ഫോർമർ സ്ഥാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ജോലിയുടെ ആവശ്യാർഥമാണ് വൈദ്യുതി മുടങ്ങിയത്. വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് അറിയിപ്പുകൾ ലഭിച്ചിട്ടില്ലെന്നും അതിനാൽ താൽക്കാലിക സംവിധാനം ഒരുക്കാൻ സാധിച്ചില്ലെന്നും കർഷകൻ പറഞ്ഞു. ഇത് സംബന്ധിച്ച് അധികൃതർക്ക് പരാതി നൽകി. 20 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് കഴിഞ്ഞ 13 വർഷമായി കോഴി വളർത്തൽ മേഖലയിലുണ്ടെന്നും ആദ്യമായാണ് ഇത്തരം ഒരനുഭവമെന്നും അബ്ദുള്ള പറഞ്ഞു. ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. ഫസീല, പഞ്ചായത്ത് അംഗം സൈഫുന്നിസ എന്നിവർ സ്ഥലം സന്ദർശിച്ചു. മൃഗസംരക്ഷണ വകുപ്പ് അധികൃതർ ചത്ത കോഴികളെ പരിശോധിച്ചു. വൈദ്യുതി മന്ത്രിക്കും മൃഗ സംരക്ഷണ മന്ത്രിക്കും പരാതി നൽകുമെന്ന് അബ്ദുല്ല പ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.