വളാഞ്ചേരി: മാധ്യമം വാർത്തയെ തുടർന്ന് കുടുംബത്തിന് റേഷൻ കാർഡ് ലഭിക്കും. 'അയൽപക്കത്തെ യുവതി ആത്മഹത്യ ചെയ്യുവാൻ ഒരുങ്ങുന്നു, പെട്ടെന്ന് എത്തണം' എന്ന ഫോൺ വിളിയെ തുടർന്ന് വളാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ പി.എം. ഷമീറിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം യുവതിയുടെ വീട്ടിലെത്തുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തിരുന്നു.
കുടുംബത്തിെൻറ അവസ്ഥ മനസ്സിലാക്കിയ പൊലീസ് കുടുംബത്തിന് രണ്ടാഴ്ചക്കാലം കഴിയാനുള്ള ഭക്ഷണ കിറ്റ് കൈമാറുകയും ചെയ്തിരുന്നു. പ്ലാസ്റ്റിക് ഷെഡ് കൊണ്ട് കെട്ടിയുണ്ടാക്കിയ കുടിലിലാണ് യുവതിയുൾപ്പെടെ അഞ്ചംഗ കുടുബം താമസിക്കുന്നതെന്നും ഇവർക്ക് സ്വന്തമായി റേഷൻ കാർഡും ഉണ്ടായിരുന്നില്ലായെന്നുമുള്ള വാർത്ത ശനിയാഴ്ച 'മാധ്യമം' പ്രസിദ്ധീകരിച്ചിരുന്നു.
വാർത്ത ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് സി.പി.ഐ മണ്ഡലം സെക്രട്ടറി അഷറഫലി കാളിയത്ത് പ്രശ്നത്തിൽ ഇടപെടുകയും ചെയ്തു. ഡിസ്ട്രിക് സപ്ലൈ ഓഫിസറുടെ നിർദേശം പ്രകാരം തിരൂർ താലൂക്ക് സപ്ലൈ ഓഫിസർ ജോർജ് കെ. സാമുവലിെൻറ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ഇരിമ്പിളിയം പഞ്ചായത്തിലെ ഒന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന യുവതിയുടെ വീട്ടിലെത്തുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.
പഞ്ചായത്തിൽനിന്ന് െറസിഡൻഷ്യൽ സർട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം അക്ഷയ വഴി അപേക്ഷിച്ചാൽ 24 മണിക്കൂറുനുള്ളിൽ കുടുംബത്തിന് റേഷൻ കാർഡ് അനുവദിക്കുമെന്ന് തിരൂർ താലൂക്ക് സപ്ലൈ ഓഫിസർ പറഞ്ഞു. കോട്ടക്കൽ റേഷനിങ് ഇൻസ്പെക്ടർ വി.പി. ഷാജുദ്ദീൻ, വാർഡ് അംഗം കെ. ഖദീജ, സി.പി.ഐ മണ്ഡലം സെക്രട്ടറി അഷറഫലി കാളിയത്ത്, ലോക്കൽ സെക്രട്ടറി ടി. ജാനിസ് ബാബു, സി.പി.എം ഏരിയ കമ്മിറ്റി അംഗം കെ.പി.എ. സത്താർ, മമ്മു പാലോളി എന്നിവരും വീട് സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.