വളാഞ്ചേരിയിൽ എൻ.സി.പി ഒറ്റക്ക്​ മത്സരിക്കും

വളാഞ്ചേരി: നഗരസഭ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കുമെന്ന് എൻ.സി.പി നേതാക്കൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. എൽ.ഡി.എഫ് സ്ഥാനാർഥി നിർണയത്തിൽ അർഹമായ പരിഗണന ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് തീരുമാനം.

ഇടതു മുന്നണിയിൽ ഇല്ലാത്ത സംഘടനകൾക്ക് പോലും 10 സീറ്റുകൾ നൽകിയപ്പോൾ തീരെ വിജയ സാധ്യതയില്ലാത്ത ഒരു സീറ്റാണ് എൻ.സി.പിക്ക് തന്നത്. എൻ.സി.പി കുറ്റിപ്പുറം ബ്ലോക്ക് സെക്രട്ടറി പാലക്കൽ മാനു, മുനിസിപ്പൽ പ്രസിഡൻറ് കായൽ മഠത്തിൽ കുഞ്ഞിപ്പ, സെക്രട്ടറി കെ.ടി. അദീദ് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

എന്‍.സി.പിയില്‍ നിന്ന് രാജി

തിരൂര്‍: നഗരസഭ ഇടതുപക്ഷ മുന്നണിയുടെ സീറ്റ് വിഭജനത്തില്‍ പ്രതിഷേധിച്ച് എന്‍.സി.പിയുടെ സംസ്ഥാന കമ്മിറ്റി അംഗവും ബ്ലോക്ക് സെക്രട്ടറി സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവെച്ചതായി കെ.വി. സുരേഷ് ബാബു അറിയിച്ചു.

Tags:    
News Summary - NCP fight alone in valanchery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.