വളാഞ്ചേരി: വെള്ളമില്ലാത്തതിനാൽ പേരശ്ശന്നൂർ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പ്രവർത്തനം വൈകുന്നു. വേനലിൽ നെൽകൃഷിക്കും പച്ചക്കറി കൃഷിക്കും സഹായമാകുക എന്ന ലക്ഷ്യത്തോടെ 1989ലാണ് പേരശ്ശന്നൂർ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക് തുടക്കമായത്. മൂന്നര പതിറ്റാണ്ടു മുമ്പ് നിർമാണം ആരംഭിച്ച പദ്ധതി വെള്ളം ലഭ്യമാകാതിരുന്നതിനാൽ പ്രാവർത്തികമായില്ല.
പേരശ്ശന്നൂർ, കൊളക്കാട്, എടച്ചലം തുടങ്ങിയ പ്രദേശങ്ങളിലെ കർഷകർക്ക് ഗുണകരമാവുന്നതായിരുന്നു പദ്ധതി. ഭാരതപ്പുഴയോരത്ത് പമ്പ് ഹൗസും വെള്ളം എത്തിക്കുന്നതിന് മൂന്ന് പൈപ്പുകളും സ്ഥാപിച്ചിരുന്നു. തുടർപ്രവർത്തനങ്ങൾ പിന്നീട് നിലച്ചു. ഒരുവർഷം മുമ്പ് അറ്റകുറ്റപ്പണി നടത്തി മോട്ടോറുകളും സ്ഥാപിച്ചു. എന്നാൽ, പുഴയിൽ ആവശ്യത്തിന് വെള്ളം ലഭ്യമാവാത്തതിനാൽ പ്രവർത്തനം നിലച്ചു. പമ്പിങ് ഹൗസ് കാടുമൂടിക്കിടക്കുകയും മോട്ടോറുകൾ ഉൾപ്പെടെയുള്ള സാമഗ്രികൾ തുരുമ്പെടുക്കുകയും ചെയ്തു.
കുറ്റിപ്പുറം-കുമ്പിടി പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഭാരതപ്പുഴക്ക് കുറുകെ കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമാണം ആരംഭിച്ചത് കർഷകർക്ക് പ്രതീക്ഷ നൽകുന്നു. കാങ്കപ്പുഴ പദ്ധതി പൂർത്തിയാകുന്നതോടെ പേരശ്ശന്നൂർ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക് ജീവൻ വെക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.