വളാഞ്ചേരി: ഓണസദ്യ ഒരുക്കിയത് സ്കൂൾ കാർഷിക ക്ലബ് ഒരുക്കിയ തോട്ടത്തിലെ വിളവുകൾ ഉപയോഗിച്ച്. കാട്ടിപ്പരുത്തി ജി.എൽ.പി സ്കൂൾ കാർഷിക ക്ലബാണ് വൈവിധ്യമാർന്ന പച്ചക്കറികൾ സ്കൂളിനോട് ചേർന്ന പറമ്പിൽ കൃഷി ചെയ്തത്.
സ്വന്തമായി ഉൽപാദിപ്പിച്ച പച്ചക്കറികളാണ് ഓണ സദ്യയൊരുക്കുന്നതിനുള്ള പ്രധാന വിഭവങ്ങൾ എന്നതിനാൽ കുട്ടികൾക്ക് ഈ വർഷത്തെ ഓണം ഇരട്ടിമധുരം നൽകി. അവർ ജൈവരീതിയിൽ വിളയിച്ചെടുത്ത പച്ചക്കറികൾ മാതാപിതാക്കൾക്കു കൂടി കഴിക്കാനായ ആഹ്ലാദത്തിമർപ്പിലാണവർ. പരിസ്ഥിതി ദിനത്തിൽ വളാഞ്ചേരി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ വിത്തിട്ട പച്ചക്കറികൾ വിളവെടുത്തു തുടങ്ങി. വെണ്ട, പയർ, മത്തൻ, കുമ്പളം, ചിരങ്ങ, ചീര എന്നിവയാണ് പ്രധാനമായും കൃഷി ചെയ്തത്.
നഗരസഭ സ്ഥിര സമിതി അധ്യക്ഷനും പി.ടി.എ പ്രസിഡൻറുമായ സി.എം. മുഹമ്മദ് റിയാസ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകൻ സി.പി. രാമകൃഷ്ണൻ, കാർഷിക ക്ലബ് കൺവീനർ എ.കെ. സുരേഖ, വിദ്യാർഥി കൺവീനർ മുഹമ്മദ് മിസ്ബാഹ്, പി. ശാന്ത, വിദ്യാർഥികളായ മുഹമ്മദ് സയാൻ, പി.കെ. ജദീദ, കെ.കെ. ആമിർ സൽമാൻ, ശ്രേയ, സി. ഷിബു, ലിസ, കെ.കെ. ഫാത്തിമ, എം. ഫിൽദ ഫാത്തിമ എന്നീ കുട്ടികളുടെ നേതൃത്വത്തിലാണ് കൃഷി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.