വളാഞ്ചേരി: പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകുന്ന രക്ഷിതാക്കളും, വാഹന ഉടമകളും ജാഗ്രത. പിടിക്കപ്പെട്ടാൽ വലിയ പിഴ ഒടുക്കേണ്ടി വരും. ജില്ല പൊലീസ് മേധാവി ആവിഷ്കരിച്ച സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വളാഞ്ചേരി മേഖലയിൽ പരിശോധന ശക്തമാക്കി. ലൈസൻസില്ലാത്ത കുട്ടികൾ വാഹനം ഓടിക്കുന്നത് പിടിക്കപ്പെട്ടാൽ ഉടമകൾക്കെതിരെയാണ് നടപടി സ്വീകരിക്കുകയെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ വളാഞ്ചേരി സ്റ്റേഷനിൽ മാത്രം 25 കേസുകൾ രജിസ്റ്റർ ചെയ്തു.
പ്രതികൾക്കെതിരെ തിരൂർ ജെ.എഫ്.സി.എം, മഞ്ചേരി സി.ജെ.എം കോടതികളിൽ വിചാരണ പുരോഗമിക്കുകയാണ്. വിചാരണ പൂർത്തിയാക്കിയ വടക്കുംപുറം സ്വദേശി അബ്ദുൽ മുഖദിന് 30,250 രൂപ പിഴ ശിക്ഷ വിധിക്കുകയും ചെയ്തു. 15000 രൂപ വില വരുന്ന വാഹനത്തിനാണ് ഇരട്ടിയോളം തുക പിഴയിനത്തിൽ അടക്കേണ്ടി വന്നത്.
പരിശോധന ഊർജിതമാക്കുമെന്നും പിടിക്കപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും വളാഞ്ചേരി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അബ്ദുൽ ജലീൽ കറുത്തേടത്ത് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.