വിസ്മയ ക്ലബ്ബ് മാട്ടുമ്മലും ആതവനാട് മാട്ടുമ്മൽ ജി.എച്ച്.എസ്.എസ് പി.ടി.എയും സംഘടിപ്പിച്ച ഫുട്ബാൾ മേളയുടെ ഭാഗമായി ഒരുക്കിയ 'NO TO DRUGS' സെൽഫി കോർണർ കൽപകഞ്ചേരി എസ്.ഐ ജലീൽ കറുത്തേടത്ത് ഉദ്ഘാടനം ചെയ്യുന്നു

'ലഹരിക്കെതിരെ യുവത': ബോധവത്കരണവുമായി വിസ്മയ ക്ലബ്ബ് മാട്ടുമ്മലും ആതവനാട് മാട്ടുമ്മൽ ജി.എച്ച്.എസ്.എസ് പി.ടി.എയും

വളാഞ്ചേരി: 'ലഹരിക്കെതിരെ യുവത' എന്ന ബോധവത്കരണ സന്ദേശവുമായി വിസ്മയ ക്ലബ്ബ് മാട്ടുമ്മലും ആതവനാട് മാട്ടുമ്മൽ ജി.എച്ച്.എസ്.എസ് പി.ടി.എ കമ്മിറ്റിയും സംയുക്തമായി ഫുട്ബാൾ മേള സംഘടിപ്പിച്ചു.

ഒറുവിൽ ഖാദർ ഹാജി സ്മാരക വിന്നേഴ്സ് ട്രോഫിക്കും, അത്തിക്കാട്ടിൽ സൈനുദ്ദീൻ സ്മാരക റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള അഖില കേരള ടൂർണമെന്‍റാണ് സംഘടിപ്പിച്ചത്. ടൂർണമെന്റിന്റെ ഭാഗമായി ലഹരിക്കെതിരെ 'NO TO DRUGS' സെൽഫി കോർണർ, ലഹരിക്കെതിരെ യുവതയുടെ കയ്യൊപ്പ് ക്യാമ്പയിൻ, ജി.എച്ച്.എസ്.എസ് ആതവനാട് എൻ.എസ്.എസ് യൂണിറ്റിന്റെ തെരുവ് നാടകം, എക്സൈസ് വിമുക്തി മിഷനുമായി സഹകരിച്ചുകൊണ്ട് ബോധവത്കരണ സന്ദേശ ക്യാമ്പയിൻ, ഹലോ എക്സൈസ് ആപ്പ് പരിചയപ്പെടുത്തൽ, ജില്ല ഇൻഫർമേഷൻ ഓഫിസ് മലപ്പുറത്തിന്റെ സഹകരണത്തോടെ ലഹരി ബോധവത്കരണ സന്ദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ബലൂൺ പറത്തൽ (സോഷ്യൽ അറ്റെൻഷൻ ക്യാമ്പയിൻ എന്നിവ സംഘടിപ്പിച്ചു.

 

ഫൈനൽ മത്സരത്തിന്റെ ലൈവ് പൾസ് മീഡിയ സംപ്രേഷണം നടത്തി. ടൂർണമെന്റിൽ പങ്കെടുത്ത 32 ടീമുകളും ടൂർണമെന്റിൽ ഉടനീളം എത്തിച്ചേർന്ന 10,000ത്തോളം കാണികളും ബോധവത്കരണ സന്ദേശത്തിന്റെ ഭാഗമായി.

 

തിരൂർ എം.എൽ.എ കുറുക്കോളി മൊയ്തീൻ, തമിഴ്നാട് തിരുച്ചിറപ്പള്ളി അസി. കലക്ടർ ഗോകുൽ .എസ്, ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമീഷണർ ജെ. താജുദ്ദീൻ കുട്ടി, വിമുക്തി മിഷൻ ജില്ല കോഡിനേറ്റർ ഗാഥ എം. ദാസ്, ആഴ്വാഞ്ചേരി തമ്പ്രാക്കൾ തുടങ്ങി സാംസ്കാരിക ഉദ്യോഗസ്ഥ രാഷ്ട്രീയ മേഖലയിൽ ഉള്ളവർ ആശംസ സന്ദേശങ്ങൾ നൽകി.

 

കൽപകഞ്ചേരി എസ്.ഐ ജലീൽ കറുത്തേടത്ത്, സുബൈർ വാഴക്കാട്, ബാലാവകാശ കമ്മീഷൻ അംഗം സി. വിജയകുമാർ, ആതവനാട് ഡിവിഷൻ ജില്ല പഞ്ചായത്ത് മെമ്പർ ബഷീർ രണ്ടത്താണി, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. ആസാദ്, ആതവനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. ജാസിർ, പഞ്ചായത്ത് അംഗങ്ങളായ ഫൗസിയ പിലാത്തോട്ടത്തിൽ, കെ.ടി. സുനീറ, റെജീന രിഫായി, നാസർ പുളിക്കൽ, എം.കെ. സക്കരിയ, ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഷൂഹൈൽ സാബിർ, ഹെഡ്മാസ്റ്റർ വിജയൻ മാസ്റ്റർ, മമ്മു മാസ്റ്റർ, സി. മുഹമ്മദാലി, ആബിദ് മുന്നക്കൽ, സി. അബ്ദുൽ കരീം, യാഹു കോലിശ്ശേരി, ശിഹാബ് ഒറുവിൽ, നിഷാദ് മാട്ടുമ്മൽ, ഷറഫു മണ്ണേക്കര, രമേശ് ആതവനാട്, സമദ് എ.കെ, ഉബൈദ്, സമദ് പൂളക്കോടൻ, ഷാഹുൽ ഹമീദ് പി.ടി, കെ.വി. ഭാസ്കരൻ നായർ, ബാപ്പു ബുറാക്ക് എന്നിവർ സംബന്ധിച്ചു.

 

ഫുട്ബാൾ ഫൈനലിൽ ടൗൺ ടീം കരിപ്പോൾ, ബാസ്ക് ചേനാടൻകുളമ്പിനെ 2-1ന് പരാജയപ്പെടുത്തി. അണ്ടർ 20 വിഭാഗത്തിൽ എഫ്.സി യുണൈറ്റഡ് മണ്ണേക്കര അൽ മജാസ് ആതവനാടിനെ 1-0ന് പരാജയപ്പെടുത്തി. ജി.എച്ച്.എസ്.എസ് ആതവനാട് പി.ടി.എ പ്രസിഡന്‍റ് ഉസ്മാൻ പൂളക്കോട്ട് ചെയർമാനും വിസ്മയ മാട്ടുമ്മൽ സെക്രട്ടറി സനിൽ തച്ചില്ലത്ത് കൺവീനറുമായ ടൂർണ്ണമെന്റ് കമ്മിറ്റിയാണ് ഫുട്ബാൾ മേളക്ക് നേതൃത്വം നൽകിയത്. 

 

Tags:    
News Summary - Vismaya club mattummal anti drug campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.