വള്ളിക്കുന്ന്: സുരക്ഷിത യാത്രക്കായി താനൂർ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ജില്ല കലക്ടർ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾക്ക് പുല്ലുവില.
ലൈഫ് ജാക്കറ്റ് പോലും ഇല്ലാതെ കടലുണ്ടിപ്പുഴയിൽ വിനോദസഞ്ചാരികളുടെ തോണിയാത്ര. ഒരുവർഷം മുമ്പ് താനൂർ പൂരപ്പുഴയിലുണ്ടായ ബോട്ട് ദുരന്തത്തെ തുടർന്നാണ് കലക്ടർ ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. എന്നാൽ മലപ്പുറം ജില്ലയിൽ ഉൾപ്പെടുന്ന കടലുണ്ടിപ്പുഴയിൽ സുരക്ഷ സംവിധാനങ്ങൾ കാറ്റിൽ പറത്തിയാണ് ചിലരുടെ തോണി യാത്ര.
കടലുണ്ടി വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവ് പ്രേദേശത്ത് നിരവധി തോണികളാണ് യാത്രക്കാരെ വഹിച്ച് സർവിസ് നടത്തുന്നത്. സർവിസ് നടത്തുന്ന തോണികൾക്ക് ബേപ്പൂർ തുറമുഖ ഓഫിസിൽ നിന്നാണ് ലൈസൻസ് പുതുക്കി നൽകുന്നത്. ജില്ല ഭരണകൂടങ്ങൾ ഇവിടേക്ക് തിരിഞ്ഞുനോക്കുന്നില്ല എന്നതാണ് വാസ്തവം. ഇവിടെയാണ് ഞായറാഴ്ച രാവിലെ ലൈഫ് ജാക്കറ്റ് പോലും ധരിക്കാതെ യാത്രക്കാരെ വഹിച്ചു തോണി യാത്ര നടത്തിയത്. തോണിയിൽ അപകടകരമായി നിന്ന് ഫോട്ടോ എടുത്തും നടന്നുമാണ് പലരും യാത്ര ചെയ്യുന്നത്. ഒട്ടുമിക്ക തോണികളും സുരക്ഷ പാലിച്ചു സർവിസ് നടത്തുമ്പോൾ ഏതാനും ചിലർ ആണ് മാനദണ്ഡം പാലിക്കാതെ സർവിസ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.