കോട്ടക്കൽ: സേഫ് കേരള പദ്ധതിയുടെ ഭാഗമായി വാഹനാപകടങ്ങള്‍ കുറക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെൻറ് വിഭാഗത്തിന് കീഴില്‍ ജില്ലയില്‍ ആധുനിക സജ്ജീകരണങ്ങളോടെയുള്ള കെട്ടിടം സജ്ജമായി. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ വാഹന പരിശോധനകള്‍ പരിഷ്കൃത രാജ്യങ്ങള്‍ക്ക് യോജിക്കുന്ന വിധം ആധുനികവത്കരിച്ചതായി മന്ത്രി പറഞ്ഞു. കോട്ടക്കല്‍ ചങ്കുവെട്ടിക്ക് സമീപം പറമ്പിലങ്ങാടിയിലാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലതല കണ്ട്രോള് റൂമിെൻറ കെട്ടിടം സജ്ജമാക്കിയിരിക്കുന്നത്.
2000 ചതുരശ്രയടിയുള്ള ഹാളിലാണ് സേഫ് കേരള പദ്ധതിയുടെ ഭാഗമായുള്ള നിര്‍മിത ബുദ്ധിയോട് കൂടിയ കാമറ സംവിധാനങ്ങള്‍, അമിത വേഗത, ട്രാഫിക്-സിഗ്നല്‍ ലംഘനങ്ങള്‍ എന്നിവ പിടികൂടുന്നതിലുള്ള സാങ്കേതിക സംവിധാനങ്ങളാണ് ഇവിടെ ഒരുക്കുന്നത്. ജില്ലയിലെ നൂറോളം റഡാര്‍ കാമറകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന കണ്ട്രോള് റൂമാണ് ഇവിടെ പ്രവര്‍ത്തിക്കുക. നേരിട്ട് പരിശോധനയില്ലാതെ തന്നെ കാമറ വഴി അപകടങ്ങള്‍, നിയമലംഘനങ്ങള്‍ എന്നിവക്ക് നടപടിയെടുക്കാന്‍ കഴിയുമെന്നതാണ് പ്രധാന നേട്ടം.
രാത്രികാല പരിശോധനയടക്കമുള്ള സ്ക്വാഡും എന്‍ഫോഴ്സ്മെൻറ് വിങ്ങിലൂടെ യാഥാര്‍ഥ്യമാകും. പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണാണ് പദ്ധതി രൂപകല്പന ചെയ്ത് നടപ്പിലാക്കുന്നത്. കെ.കെ ആബിദ് ഹുസൈന് തങ്ങള്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ ബുഷ്റ ഷബീര്‍, കൗണ്‍സിലര്‍ നുസൈബ അന്‍വര്‍ മങ്ങാടന്‍ എന്നിവർ സംസാരിച്ചു. അപകടം കുറക്കുന്നതിനായുള്ള ആക്ഷൻ പ്ലാൻ ജില്ല ആർ.ടി.ഒ അനന്തകൃഷ്ണൻ എം.എൽ.എക്ക് കൈമാറി. എൻഫോഴ്സ്മെൻറ് ആര്.ടി.ഒ ടി.ജി. ഗോകുല്‍ സ്വാഗതവും കണ്ട്രോള് റൂം എം.വി.ഐ മുഹമ്മദ് ഷഫീഖ് നന്ദിയും പറഞ്ഞു.
കേന്ദ്രം യാഥാർഥ്യമാകുന്നതോടെ ദേശീയ സംസ്ഥാനപാതകളില്‍ ഉള്‍പ്പെടെ പ്രധാന റോഡുകളെല്ലാം ഇനി കാമറ നിരീക്ഷണത്തിലാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.