വെളിയങ്കോട്: വെളിയങ്കോട് അങ്ങാടിയിൽ ഹോട്ടൽ കത്തിനശിച്ചു. ഞായറാഴ്ച പതിനൊന്നരയോടെയാണ് തീപിടിത്തമുണ്ടായത്.
വെളിയങ്കോട് അങ്ങാടിയിലെ ഫേമസ് ബേക്കറിക്ക് സമീപം അലിയുടെ ഉടമസ്ഥതയിലുള്ള ഷീറ്റുമേഞ്ഞ ഹോട്ടലാണ് രാത്രിയിൽ കത്തിനശിച്ചത്. ഞായറാഴ്ച കടയടച്ച് പോയശേഷമാണ് അഗ്നിബാധയുണ്ടായത്. കടയുടെ ഉൾവശം പൂർണമായും കസേരയും മേശയും ഉൾപ്പെടെയുള്ള സാധനങ്ങൾ, അരി ഉൾപ്പെടെയുള്ള ഭക്ഷ്യധാന്യങ്ങൾ എന്നിവയും കത്തിനശിച്ചു.
ഹോട്ടലിനകത്തുണ്ടായിരുന്ന മൂന്ന് ഗ്യാസ് സിലിണ്ടറുകളിൽ ഒന്നിലേക്ക് തീപടരുമ്പോഴേക്കും സ്ഥലത്തെത്തിയ ഫയർഫോഴ്സ്അണച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. അടുപ്പിൽനിന്നുമുള്ള കനൽ എരിഞ്ഞ് കത്തിയതാണോ ആരെങ്കിലും മനഃപൂർവം കത്തിച്ചതാണോ എന്ന സംശയത്തിലാണ് ഹോട്ടലുടമ. 50,000 രൂപയുടെ നാശം കണക്കാക്കുന്നു. പൊന്നാനി പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.