വെളിയങ്കോട്: പുതുപൊന്നാനി അഴിമുഖത്ത് വെളിയങ്കോട് ഭാഗത്ത് കൂട്ടുകാെരാത്ത് കളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. വെളിയങ്കോട് കരിവീട്ടിൽ അബ്ദുൽ മനാഫ് - ഷാജറ ദമ്പതികളുടെ മകൻ മിസ്ഹബ് (14) ആണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്.
പൊന്നാനി എം.ഐ ബോയ്സ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. മൂന്ന് കുട്ടികൾക്കൊപ്പം അഴിമുഖത്ത് പുഴയിൽ കളിക്കുന്നതിനിടെ സുഹൃത്ത് ശക്തമായ അടിയൊഴുക്കിൽ കടലിലേക്ക് ഒഴുകിയതോടെ രക്ഷിക്കാനിറങ്ങിയ മിസ്ഹബ് ഒഴുക്കിൽ പെടുകയായിരുന്നു. ബഹളം കേെട്ടത്തിയ മണൽ തൊഴിലാളികൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കൈയിൽ നിന്ന് വഴുതി മുങ്ങിത്താണു.
പൊന്നാനി പൊലീസ്, തീരദേശ പൊലീസ്, ഫയർഫോഴ്സ്, മത്സ്യ ബന്ധന ബോട്ടുകൾ എന്നിവർ ചേർന്ന് ഞായറാഴ്ച തെരച്ചിൽ ആരംഭിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. തിങ്കളാഴ്ച കാലത്ത് ഏേഴാടെ വെളിയങ്കോട് പത്തുമുറി ഭാഗത്തെ കടലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വെളിയങ്കോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. സഹോദരങ്ങൾ: ആഷിഫ്, ഹാകിം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.