ക​ണ്ണ​മം​ഗ​ലം ചേ​റൂ​രി​ൽ പ​ണി പൂ​ർ​ത്തി​യാ​യി മൂ​ന്ന് മാ​സം ക​ഴി​ഞ്ഞി​ട്ടും വൈ​ദ്യു​തി ല​ഭി​ക്കാ​ത്ത സി.​എം. സു​ബൈ​ദ​യു​ടെ വീ​ട്

സ്വ​ന്തം വീ​ട്ടി​ൽ ഒ​രു ദി​വ​സ​മെ​ങ്കി​ലും അ​ന്തി​യു​റ​ങ്ങാ​ൻ കൊ​തി​ച്ച് 90കാ​രി

വേ​ങ്ങ​ര: ലൈ​ഫ് പ​ദ്ധ​തി​യി​ൽ ല​ഭി​ച്ച വീ​ടി‍െൻറ മു​ഴു​വ​ൻ പ​ണി​യും പൂ​ർ​ത്തീ​ക​രി​ച്ചെ​ങ്കി​ലും വൈ​ദ്യു​തി ല​ഭി​ക്കാ​തെ 90 വ​യ​സ്സി​നോ​ട​ടു​ത്ത രോ​ഗി​യാ​യ വ​യോ​ധി​ക​യു​ടെ കു​ടും​ബം ദു​രി​ത​ത്തി​ൽ.

ക​ണ്ണ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ർ​ഡ്‌ ചേ​റൂ​രി​ലെ സി.​എം. സു​ബൈ​ദ​യും കു​ടും​ബ​വു​മാ​ണ് വൈ​ദ്യു​തി ല​ഭി​ക്കാ​ത്ത​തി​നാ​ൽ ദു​രി​ത​ത്തി​ലാ​യ​ത്. രോ​ഗം കാ​ര​ണം ശ​യ്യാ​വ​ലം​ബി​യാ​യ സു​ബൈ​ദ​യും ഇ​വ​രു​ടെ മ​ക​ളും മ​രു​മ​ക​നു​മ​ട​ങ്ങു​ന്ന കു​ടും​ബ​മാ​ണ് വീ​ടു​പ​ണി പൂ​ർ​ത്തി​യാ​യി​ട്ടും വാ​ട​ക ന​ൽ​കി വാ​ട​ക​മു​റി​യി​ൽ ക​ഴി​യേ​ണ്ടി വ​രു​ന്ന​ത്.

മ​രി​ക്കു​ന്ന​തി​ന് മു​മ്പ് സ്വ​ന്തം വീ​ട്ടി​ൽ ഒ​രു ദി​വ​സ​മെ​ങ്കി​ലും കി​ട​ന്നു​റ​ങ്ങാ​നു​ള്ള മോ​ഹം മാ​ത്ര​മേ ബാ​ക്കി​യു​ള്ളു​വെ​ന്ന് സു​ബൈ​ദ പ​റ​യു​ന്നു. മ​ക​ൾ​ക്കും രോ​ഗം കാ​ര​ണം ജോ​ലി​ക്ക് പോ​വാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യു​ണ്ട്.

വേ​ങ്ങ​ര കെ.​എ​സ്.​ഇ.​ബി ഓ​ഫി​സി​ൽ അ​ന്വേ​ഷി​ക്കു​മ്പോ​ൾ ഉ​ട​നെ ശ​രി​യാ​ക്കാ​മെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ക്കു​ന്ന​ത്. മൂ​ന്ന് മാ​സ​മാ​യി വൈ​ദ്യു​തി ഓ​ഫി​സ് ക​യ​റി ഇ​റ​ങ്ങി​യി​ട്ടും വൈ​ദ്യു​തി ല​ഭി​ക്കാ​നു​ള്ള കാ​ല​താ​മ​സം മ​റി​ക​ട​ക്കാ​നാ​യി​ല്ലെ​ന്നു സു​ബൈ​ദ പ​രി​ഭ​വി​ക്കു​ന്നു.

ചേ​റൂ​ർ പ​ട​പ്പ​റ​മ്പി​ൽ ആ​ൾ​ത്താ​മ​സ​മേ​റെ​യി​ല്ലാ​ത്ത ഇൗ ​ഭാ​ഗ​ത്ത്​ വൈ​ദ്യു​തി ല​ഭി​ക്കാ​തെ താ​മ​സി​ക്കാ​നാ​വി​ല്ലെ​ന്നു വാ​ർ​ഡ്‌ അം​ഗം യു. ​സ​ക്കീ​ന​യും പ​റ​യു​ന്നു.

അ​തേ​സ​മ​യം ഈ ​വീ​ട്ടി​ൽ വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ന​ൽ​കാ​ൻ വൈ​ദ്യു​തി തൂ​ണു​ക​ളു​ടെ ആ​വ​ശ്യ​മു​ണ്ടെ​ന്നും തൂ​ണു​ക​ൾ വേ​ങ്ങ​ര സെ​ക്ഷ​ൻ ഓ​ഫി​സി​ൽ സ്​​റ്റോ​ക്ക് ഇ​ല്ലെ​ന്നും വേ​ങ്ങ​ര കെ.​എ​സ്.​ഇ.​ബി അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

ഇ​പ്പോ​ൾ വൈ​ദ്യു​തി തൂ​ണു​ക​ളു​ടെ അ​ലോ​ട്ട്മെൻറ് ആ​യി​ട്ടു​ണ്ടെ​ന്നും തൂ​ണു​ക​ൾ ല​ഭി​ക്കു​ന്ന മു​റ​ക്ക് സു​ബൈ​ദ​യു​ടെ വീ​ടി​ന്​ വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ന​ൽ​കു​മെ​ന്നും വേ​ങ്ങ​ര കെ.​എ​സ്.​ഇ.​ബി അ​സി. എ​ൻ​ജി​നീ​യ​ർ മാ​ധ്യ​മ​ത്തോ​ട് പ​റ​ഞ്ഞു. 

Tags:    
News Summary - applied 3 months before; 90 year olds house not electrified

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.