വേങ്ങര: നൂറ്റാണ്ടുകളായി സാമൂഹ്യ പരിഷ്കർത്താക്കളും നവോത്ഥാന നായകരും പ്രയത്നത്തിലൂടെ നേടിയെടുത്ത കേരളീയ സമൂഹത്തിൻറെ നവോത്ഥാനത്തെ രാഷ്ട്രീയ ലാഭങ്ങൾക്ക് വേണ്ടി തച്ചുതകർക്കരുതെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് അഷ്റഫ് വൈലത്തൂർ.
വിദ്വേഷ പ്രചാരകരെ തള്ളിക്കളയുക, വിഭജന രാഷ്ട്രീയത്തെ ചെറുക്കുക എന്ന തലകെട്ടിൽ വെൽഫെയർ പാർട്ടി നടത്തുന്ന രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാട്ടിലെ സമാധാനം തകർക്കുന്ന സ്ഥാപിത തൽപര്യക്കാരോട് രാഷ്ട്രീയ ലാഭത്തോടെ അരു നിൽക്കുന്ന കേരള ഭരണ നേതൃത്വത്തിൻ്റെ സമീപനം തീക്കൊള്ളിക്കൊണ്ട് തല ചൊറിയുന്നതാണെന്നും, രാജ്യത്ത് കാലുഷ്യം വിതക്കുന്ന സംഘ് പരിവാറിന് പാതയൊരുക്കലാണെന്നും, ഇത് ചെറുക്കണമെന്നും അഷ്റഫ് പറഞ്ഞു .
ചടങ്ങിൽ കെ. എം. എ ഹമീദ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം ജംഷീൽ അബൂബക്കർ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി പി.പി കുഞ്ഞാലി മാസ്റ്റർ, ഇ.കെ. കുഞ്ഞഹമ്മത് കുട്ടി മാസ്റ്റർ , എ.പി ബാവ , സി.കുട്ടിമോൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.