വേങ്ങരയിൽ എഴുത്തുലോട്ടറി: നാലുപേർ പിടിയിൽ

വേങ്ങര: വേങ്ങരയിൽ എഴുത്തുലോട്ടറി നടത്തിയ നാലുപേർ അറസ്റ്റിൽ. ഊരകം കുറ്റാളൂർ പൊട്ടിക്കൽ രാംരാജ് (60), ഊരകം നെടുമ്പറമ്പ് കോട്ടുപറമ്പൻ സിദ്ദീഖ് (31), വേങ്ങര പാക്കടപ്പുറായ കോഴിപ്പറമ്പത്ത് സുനിഷ് (31), തെന്നല കൊട്ടുപറമ്പ് പറമ്പേരി ഹരീഷ് (25) എന്നിവരാണ് പിടിയിലായത്. പ്രതികളിൽനിന്ന് 2,570 രൂപയും പിടികൂടി.

വിവിധ ദിവസങ്ങളിൽ നറുക്കെടുക്കുന്ന കേരള ഭാഗ്യക്കുറിയുടെ സമ്മാനം ലഭിക്കുന്ന ടിക്കറ്റിന്റെ അവസാന മൂന്ന് നമ്പർ മുൻകൂട്ടി എഴുതി പണം കൊയ്യുന്നതാണ് എഴുത്ത് ലോട്ടറിയുടെ രീതി. നമ്പറുകൾ ഒത്തുവന്നാൽ 5000 രൂപ മുതൽ 12,000 രൂപ വരെ ലഭിക്കും. ഇത്തരത്തിൽ ലക്ഷങ്ങൾ വരെ സമ്മാനം നേടുന്നവരുണ്ട്. അംഗീകൃത ലോട്ടറി ഏജൻസികളുടെ മറവിലും രഹസ്യകേന്ദ്രങ്ങളിലുമാണ് വിൽപന നടക്കുന്നത്.

ദൈനംദിന ചെലുവകൾക്കെന്നപേരിൽ വീട്ടിൽനിന്ന് വാങ്ങുന്ന തുക പോലും എഴുത്തുലോട്ടറിക്കുവേണ്ടി ചെലവഴിക്കുന്ന വിദ്യാർഥികളുണ്ട്. രണ്ടാഴ്ച മുമ്പ് പൊലീസ് നടത്തിയ പരിശോധനയിലും വേങ്ങരയിൽനിന്ന് മൂന്നക്ക എഴുത്തുലോട്ടറി പിടികൂടിയിരുന്നു.

ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം വേങ്ങര സി.ഐ പി.കെ. മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിൽ എസ്.ഐമാരായ രാധാകൃഷ്ണൻ, ശൈലേഷ് ബാബു, എ.എസ്.ഐ മുജീബ് റഹ്മാൻ, സി.പി.ഒമാരായ അനീഷ്, ഷിജിത്, അജിഷ് എന്നിവടങ്ങുന്ന സംഘം നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.

Tags:    
News Summary - Four people arrested for writing lottery in Vengara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.