വേങ്ങര: കളി മാറും, ആളും ആരവങ്ങളുമൊടുങ്ങും. വീണ്ടും പുതിയ കാണികളെത്തും. പക്ഷേ ടെലിവിഷന് മാത്രം മാറ്റമില്ല. 24 വർഷം മുമ്പ് സ്ഥാപിച്ച ടി.വിയിലാണ് എടയാട്ടുപറമ്പിലെ ആബാലവൃന്ദം ജനങ്ങളും ഈ വർഷവും യുറോ-കോപ്പ ഫുട്ബാൾ ടൂർണമെൻറുകൾ കാണുക. എടയാട്ട്പറമ്പിലെ യുവധാര ക്ലബ് 1997ലാണ് ടി.വി സ്ഥാപിക്കുന്നത്. രജിസ്റ്റർ ചെയ്ത ക്ലബുകൾക്ക് സർക്കാർ ഓരോ ടി.വി നൽകുന്ന സ്കീമിലാണ് ക്ലബിനും ടി.വി ലഭിക്കുന്നത്.
24 വർഷം പിന്നിടുമ്പോഴും ഒരു തകരാറുമില്ലാതെ ഈ ടി.വി പ്രവർത്തിച്ചു കൊണ്ടേയിരിക്കുന്നു. 2000ത്തിെൻറ തുടക്കത്തിൽ ഈ ക്ലബിെൻറ അഞ്ചു കിലോമീറ്റർ ചുറ്റുവട്ടത്തുള്ള ആളുകൾ ടി.വി കാണാനെത്തിയിരുന്നതായി നാട്ടുകാർ ഓർമിക്കുന്നു. പറപ്പൂർ ഗ്രാമപഞ്ചായത്തിലെ 1, 2, 3 വാർഡുകളിലെ ജനങ്ങളായിരുന്നു ടി.വി പരിപാടികൾ കാണാൻ എത്തിയിരുന്നത്.
ലോക കപ്പ് ഫുട്ബാൾ നടക്കുമ്പോൾ മുന്നിൽ ടാർപ്പോളിൻ വലിച്ചു കെട്ടി ഇരുന്നൂറിലധികം കളിക്കമ്പക്കാർ കളി കാണാനെത്തിയിരുന്നുവത്രേ. ഇപ്പോഴും അമ്പതിലധികം ആളുകൾ കളി കാണാൻ എത്താറുണ്ട് ഈ ക്ലബിൽ. അർജൻറീന, ബ്രസീൽ എന്നിവർക്ക് തന്നെയാണ് ഇവിടെയും ആരാധകർ കൂടുതലുള്ളത്. പോർച്ചുഗൽ, സ്പെയിൻ, ഇംഗ്ലണ്ട്, ഫ്രാൻസ് എന്നിവക്കും ആരാധകർ ധാരാളമായി ഉണ്ട്.
എടയാട്ടുപറമ്പുകാർക്ക് ഫുട്ബാളിനോളം മുഹബ്ബത്താണ് ന്യൂ യുവധാര ക്ലബിലെ ടെലിവിഷനോടും.
കഴിഞ്ഞ 24 വർഷം കളികാണലിന് മുടക്കം വരുത്താത്ത ഈ ടി.വി ഇനിയും ദീർഘകാലം കേടുപാടൊന്നും കൂടാതെ തുടരട്ടെ എന്നാണ് ക്ലബ് പ്രവർത്തകരുടെ പ്രാർഥന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.