കൊ​ള​പ്പു​റ​ത്തി​ന​ടു​ത്ത്

അ​രീ​ത്തോ​ട് ദേ​ശീ​യ​പാ​ത​യി​ലെ അ​ണ്ട​ർ​പാ​സി​ൽ അ​പ​ക​ടം ന​ട​ന്നു മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം അ​ധി​കൃ​ത​ർ സ്ഥാ​പി​ച്ച

സൂ​ച​ന ബോ​ർ​ഡു​ക​ൾ

ദേ​ശീ​യ​പാ​ത​യി​ൽ സൂ​ച​ന ബോ​ർ​ഡു​ക​ളി​ല്ല; അ​പ​ക​ട​ത്തി​ൽ യു​വാ​വി​ന് കാ​ൽ ന​ഷ്ട​പ്പെ​ട്ടു

വേ​ങ്ങ​ര: ന​വീ​ക​ര​ണം ന​ട​ക്കു​ന്ന ദേ​ശീ​യ​പാ​ത​യി​ൽ അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ മൂ​ലം യു​വാ​വി​ന് ന​ഷ്ട​മാ​യ​ത് കാ​ൽ.

അ​ത്യാ​വ​ശ്യ സൂ​ച​ന ബോ​ർ​ഡു​ക​ളു​ടെ​യും സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളു​ടെ​യും അ​ഭാ​വ​ത്താ​ൽ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം എ.​ആ​ർ ന​ഗ​ർ അ​രീ​ത്തോ​ട് ദേ​ശീ​യ​പാ​ത​യി​ലെ അ​ണ്ട​ർ​പാ​സ് വ​ഴി മ​മ്പു​റം റോ​ഡി​ലേ​ക്ക് സ്‌​കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന പാ​ല​ത്തി​ങ്ങ​ൽ കൊ​ട്ട​ന്ത​ല സ്വ​ദേ​ശി മേ​ലെ​പ്പു​റ​ത്ത് ത്വ​ൽ​ഹ​ത് ഹു​ദ​വി(29)​യു​ടെ കാ​ലാ​ണ് മു​ട്ടി​നു​താ​ഴെ മു​റി​ച്ചു മാ​റ്റേ​ണ്ടി​വ​ന്ന​ത്.

അ​ണ്ട​ർ പാ​സ് വ​ഴി റോ​ഡി​നു അ​പ്പു​റ​ത്തേ​ക്ക് സ്‌​കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്യ​വേ, കൊ​ള​പ്പു​റം ഭാ​ഗ​ത്തു​നി​ന്ന് വ​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്‌​കൂ​ട്ട​റി​ലി​ടി​ച്ച് ബ​സി​ന്റെ മു​ൻ​ച​ക്രം ത്വ​ൽ​ഹ​ത്ത് ഹു​ദ​വി​യു​ടെ കാ​ലി​ലൂ​ടെ ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച ഹു​ദ​വി​യു​ടെ വ​ല​തു​കാ​ൽ മു​ട്ടി​ന് താ​ഴെ മു​റി​ച്ചു മാ​റ്റേ​ണ്ടി​വ​ന്നു. ഇ​ട​തു​കാ​ലി​ന്റെ തു​ട​യെ​ല്ലി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

പ്ര​ധാ​ന​റോ​ഡു​ക​ളി​ൽ​നി​ന്ന് സ​ർ​വി​സ് റോ​ഡി​ലേ​ക്ക് ക​യ​റാ​ൻ ദേ​ശീ​യ​പാ​ത​യി​ൽ പു​തു​താ​യി നി​ര​വ​ധി അ​ണ്ട​ർ​പാ​സു​ക​ളാ​ണ് നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. പ​ണി​പൂ​ർ​ത്തി​യാ​യ​വ യാ​ത്ര​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കു​ക​യും ചെ​യ്‌​തു. എ​ന്നാ​ൽ അ​ണ്ട​ർ​പാ​സു​ക​ളി​ൽ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​ണ്. അ​പ​ക​ട​ശേ​ഷം ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്നാ​ണ് റോ​ഡ് നി​ർ​മാ​ണ ക​മ്പ​നി​യാ​യ കെ.​എ​ൻ.​ആ​ർ.​സി.​എ​ൽ സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​ത്.

Tags:    
News Summary - There are no sign boards on the road; The youth lost his leg in the accident.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.