മലപ്പുറം: വഖഫ് ബോര്‍ഡില്‍ മുസ്ലിംകള് അല്ലാത്തവരെ നിയമിച്ചതു വഴി മുഖ്യമന്ത്രി സമുദായത്തെ വഞ്ചിച്ചതായി സുന്നി യുവജന സംഘം ജില്ല സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. മതസ്ഥാപനങ്ങളില്‍നിന്ന് ലഭിക്കുന്ന വിഹിതം ഉപയോഗിച്ചാണ് ബോര്‍ഡ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത്.
വഖഫ് ബോര്‍ഡ് നിയമാവലിയിൽനിന്ന് മുസ്ലിം സമുദായത്തില്‍ നിന്നുള്ളവരെ മാത്രമേ നിയമിക്കാവൂ എന്ന വ്യവസ്ഥ നീക്കിയത് സമുദായ അംഗങ്ങളെ ഒഴിവാക്കാനുള്ള ആസൂത്രിത നീക്കമാണെന്ന ആരോപണം ശരിവെക്കുന്നതാണ് ഇപ്പോഴത്തെ താൽക്കാലിക നിയമനം. താൽക്കാലിക നിയമനം റദ്ദാക്കി മുസ്ലിം സംഘടന പ്രതിനിധികള്‍ക്ക് മുഖ്യമന്ത്രി നല്കിയ ഉറപ്പ് പാലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ജില്ല ജനറല്‍ സെക്രട്ടറി സലീം എടക്കര, ട്രഷറര്‍ അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, സയ്യിദ് ഫഖ്റുദ്ദീന്‍ നെല്ലിക്കുത്ത്, ബി.എസ്.കെ തങ്ങള്‍ എടവണ്ണപ്പാറ, കെ.കെ.എസ്. ബാപ്പുട്ടി തങ്ങള്‍ ഒതുക്കുങ്ങല്‍ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.