അംഗീകൃത യൂനിയനുകൾ ഏതൊക്കെ?, റഫറണ്ടത്തിന് ഒരുങ്ങി ജല വകുപ്പ്

മലപ്പുറം: ജല വകുപ്പിലെ അംഗീകൃത യൂനിയനുകളെ തെരഞ്ഞെടുക്കാൻ സംസ്ഥാന ലേബർ കമീഷൻ നേതൃത്വത്തിൽ മാർച്ച് 15ന് റഫറണ്ടം നടത്തുന്നു. 2018ലായിരുന്നു അവസാനമായി റഫറണ്ടം നടത്തിയത്. മൂന്ന് വർഷം കൂടുമ്പോഴാണ് സാധാരണ നടത്തുന്നത്. കോവിഡ് സാഹചര്യത്തിൽ നീളുകയായിരുന്നു. 15 ശതമാനം വോട്ട് നേടിയാലാണ് അംഗീകൃത യൂനിയനാവുക. സർവിസിൽ പ്രവേശിച്ച് 120 ദിവസം കഴിഞ്ഞവർക്കാണ് വോട്ട് ചെയ്യാൻ അവകാശം. ടെക്നിക്കൽ വിഭാഗത്തിൽ അസിസ്റ്റന്‍റ് എൻജിനീയറുടെയും അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ ഡിവിഷനൽ അക്കൗണ്ടന്‍റിന്‍റെയും താഴെയുള്ള തസ്തികകളിലെ ഉദ്യോഗസ്ഥർക്കാണ് വോട്ടവകാശം. അംഗീകൃത യൂനിയനുകളെയാണ് തൊഴിലാളികളുടെ പ്രശ്നങ്ങൾ സംബന്ധിച്ച കേരള ജല വകുപ്പ് മാനേജ്മെന്‍റ് ചർച്ചക്ക് വിളിക്കുന്നത്.

ടെക്നിക്കൽ വിഭാഗത്തിൽ അപ്പർ ക്ലർക്ക്, എൽ.ഡി, ഓപറേറ്റർ, മീറ്റർ റീഡർ, ഇലക്ട്രീഷ്യൻ തുടങ്ങിയ 36ഓളം തസ്തികയിൽ ജോലി ചെയ്യുന്നവർ വോട്ടുചെയ്യും. അഡ്മിൻ വിഭാഗത്തിൽ പത്തോളം തസ്തികകളിലെ ഉദ്യോഗസ്ഥർ വോട്ടു ചെയ്യും. നിലവിൽ സംഘടനകളായി അംഗീകരിക്കുന്നത് സി.ഐ.ടിയുവിനെയും ഐ.എൻ.ടി.യുസിയെയുമാണ്. ഏറ്റവും വലിയ യൂനിയൻ സി.ഐ.ടി.യുവിന്‍റെ കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂനിയനാണ് - 49 ശതമാനം വോട്ടാണ് ഇവർ നേടിയിരുന്നത്. രണ്ടാമത് ഐ.എൻ.ടി.യു.സിയുടെ കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷനാണ്- 33 ശതമാനം വോട്ട്. സംസ്ഥാനത്ത് ഏകദേശം 5700ഓളം വോട്ടർമാരാണുള്ളത്.

Tags:    
News Summary - What are the recognized unions? Water department ready for referendum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.