മലപ്പുറം: യാത്രാപ്രേമികൾക്കൊരു സന്തോഷവാർത്ത. 560 രൂപയുണ്ടെങ്കിൽ കെ.എസ്.ആർ.ടി.സി ബസിൽ മലമ്പുഴയിലെ പൂക്കാലം കാണാൻ പോകാം. ചെലവുകുറഞ്ഞ യാത്രകൾ കൊണ്ട് ഹിറ്റായ മലപ്പുറം കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ പുതിയ മലമ്പുഴ പാക്കേജിലാണ് ഈ അവസരം.
നവീകരണ പ്രവൃത്തി പൂർത്തിയായി പുഷ്പോത്സവത്തിന് ഒരുങ്ങുന്ന ഉദ്യാനത്തിന്റെ മനോഹര കാഴ്ചകളും പാലക്കാട് കോട്ടയും കാഞ്ഞിരപ്പുഴ ഡാമും ഉൾപ്പെടുന്ന യാത്രക്ക് ഒരാൾക്ക് 560 രൂപയാണ് നിരക്ക്.
വിവിധയിനം പുഷ്പങ്ങളും രുചിവൈവിധ്യങ്ങളും കലാപരിപാടികളുമായി ജനുവരി 23 മുതൽ 28 വരെയാണ് മലമ്പുഴ ഉദ്യാനത്തിൽ പുഷ്പോത്സവം നടക്കുന്നത്. ജനുവരി 26, 28 ദിവസങ്ങളിൽ മലപ്പുറത്തുനിന്ന് രാവിലെ ആറിന് പുറപ്പെട്ട് രാത്രി പത്തിന് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര.
ഭക്ഷണം, എൻട്രി, ടിക്കറ്റ് നിരക്ക് എന്നിവ പാക്കേജിൽ ഉൾപ്പെടില്ല. ഫോൺ: 9447203014
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.