തൃക്കളയൂരിൽ കടന്നൽ കുത്തേറ്റു സ്ത്രീക്ക് പരിക്ക്

തൃക്കളയൂർ : വീടിനനടുത്തുള്ള കടന്നൽ കൂടിളകി മാരകമായി കുത്തേറ്റ സ്ത്രീയെ മുക്കം അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. തൃക്കളയൂർ സ്വദേശി ആശാരിക്കുന്ന് കാരയിൽ ആമിന( 70)യെ ആണ് വീടിനടുത്ത് വച്ച് കടന്നൽ ആക്രമിച്ചത്.

അയൽവാസിയായ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ യാക്കിപ്പറമ്പൻ ശറഫുദ്ദീന്റെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു അവർ. ഷറഫുദ്ദീൻ ഉടൻ തന്നെ മുക്കം ഫയർസ്റ്റേഷനിലേക്ക് വിവരം അറിയിച്ചു. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.

തുടർന്ന് കടന്നലിനെ അകറ്റാൻ ശ്രമിച്ചെങ്കിലും ഷറഫുദ്ധീനും കുത്തേറ്റു. മുക്കം ഫയർഫോഴ്സ് സ്ഥലത്തെത്തി ഉദ്യോഗസ്ഥർ സ്യൂട്ട് ധരിച്ച് ചൂട്ട് കത്തിച്ചാണ് കുത്തേറ്റു അബോധാവസ്ഥയിലായ ആമിനയെ രക്ഷപ്പെടുത്തിയത്. ഉടൻ തന്നെ സ്‌ട്രെച്ചറിലാക്കി ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.

തൊട്ടടുത്ത വീട്ടിൽഅടുത്ത ദിവസം വിവാഹം നടക്കുന്നതിനാൽ ആളുകൾ കൂടുതലായെത്തിയതും ആശങ്കയുളവാക്കി. സ്റ്റേഷൻ ഓഫിസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫിസർ പി. അബ്ദുൽ ഷുക്കൂർ, സേനാംഗങ്ങളായ ഒ. അബ്ദുൽ ജലീൽ, പി. അഭിലാഷ്, വി. സലീം, പി. നിയാസ്, കെ. ടി. ജയേഷ്, എം. സി. സജിത്ത് ലാൽ, എൻ. മനോജ്‌ കുമാർ എന്നിവർ ചേർന്നാണ് രക്ഷപ്രവർത്തനം നടത്തിയത്.

Tags:    
News Summary - Woman injured by wasp sting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.