പട്ടർനടക്കാവ്: കൈത്തക്കര കുത്തുകല്ല് സാന്ത്വനം കൂട്ടായ്മയിലെ യുവ കർഷകർ വിളവെടുത്ത പച്ചക്കറി മുഴുവനും പ്രദേശത്ത് കോവിഡ് മൂലം പ്രയാസപ്പെടുന്ന കുടുംബങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്തു.
കോവിഡ് കാലത്ത് വെട്ടൻ കുഞ്ഞി ബാവ ഹാജിയുടെ ഉടമസ്ഥതയിലുള്ള മൂന്നേക്കറയോളം സ്ഥലത്ത് എസ്.വൈ.എസ് സാന്ത്വനം കുത്തുകല്ല് നടത്തിയതാണ് പച്ചക്കറി കൃഷി.
കൈത്തക്കര കുത്ത്കല്ല് സുന്നി ജുമാ മസ്ജിദ് മുദരിസ് സുബൈർ കാമിൽ സഖാഫി, സിദ്ദിഖ് പരപ്പാര, സൈനുദ്ദീൻ സൂർപ്പിൽ, മുസ്തഫ നാലകത്ത്, ഷാഫി പുളിക്കൽ, മുസ്തഫ തൊട്ടിയിൽ, കരീം പരപ്പാര, സെക്രട്ടറി വെട്ടൻ മമ്മി, പ്രസിഡൻറ് മൂസഹാജി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.