ചങ്ങരംകുളം: കോലിക്കരയില്‍ പാവിട്ടപ്പുറം സ്വദേശിയായ മുനീബ് (25) കുത്തേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണസംഘം സംഭവസ്ഥലത്ത് പരിശോധന നടത്തി. കോലിക്കരയില്‍ സ്വകാര്യ സ്കൂളിലേക്ക് പോകുന്ന വഴിയിലാണ് ഒരു സംഘം മുനീബുമായി വാക്കേറ്റത്തിലേര്‍പ്പെട്ടത്. തുടര്‍ന്ന് ഇദ്ദേഹത്തെ നെഞ്ചിലും വയറ്റിലും കുത്തി വീഴ്ത്തുകയായിരുന്നു. സുഹൃത്തുക്കള്‍ തന്നെയാണ് ബൈക്കിലിരുത്തി മുനീബിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മുനീബ് മരണപ്പെട്ടിരുന്നു. സംഭവം നടന്നയുടനെ സംഘം രക്ഷപ്പെട്ടു. പ്രതികളെകുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
മലപ്പുറത്ത് നിന്ന് സയൻറിഫിക്ക് വിഭാഗത്തിലെ ത്വയ്ബ, വിരലടയാള വിഭാഗത്തിലെ സതീഷ് ചന്ദ്രന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. സി.ഐ എം.കെ. സജീവിെൻറ നേതൃത്വത്തില്‍, എസ്.ഐമാരായ വിജിത്ത്, ഹരിഹരസൂനു, വിജയകുമാരന്‍, ആേൻറാ ഫ്രാന്‍സിസ്, എ.എസ്ഐ സജീവ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.