'മെഡിസെപ്പ്: നിസ്സംഗത വെടിയണം'

മണ്ണാർക്കാട്: മെഡിസെപ്പ് പദ്ധതിയിൽ ഉൾപ്പെട്ട ആശുപത്രികൾ പെൻഷൻകാർക്കുള്ള ചികിത്സ സഹായം പരിമിതപ്പെടുത്തുന്നതും നിസ്സംഗമായ നിലപാടുകൾ സ്വീകരിക്കുന്നതും അവസാനിപ്പിക്കണമെന്ന് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്‌സ് അസോസിയേഷൻ അട്ടപ്പാടി യൂനിറ്റ്. അഗളി സബ് ട്രഷറിക്ക് മുന്നിൽ പെൻഷൻകാർക്ക് വേണ്ടി സജ്ജമാക്കിയ മെഡിസെപ്പ് ഹെൽപ്പ് ഡെസ്ക് ജില്ല ജോയന്റ് സെക്രട്ടറി വി. സുകുമാരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ അച്ചൻ മാത്യു അധ്യക്ഷത വഹിച്ചു. സെക്രട്ടറി പുളിയക്കോട് ഉണ്ണികൃഷ്ണൻ, ജില്ല കമ്മിറ്റി അംഗം കെ.ജി. ബാബു, കെ.എം. രാമചന്ദ്രൻ, ടി. ഈശ്വരൻ, ഇ. അപ്പുണ്ണി, എൻ. രാമൻ, പി.ജെ. ജോൺ, വി.പി. മാത്യു, കെ.പി. മേരി, സി.പി. ജോൺ, കെ.പി. മാത്യു, സി.പി. ജേക്കബ്, റോസമ്മ ജോർജ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.