സുന്നി ജമാഅത്ത് ജില്ല കൺവെൻഷൻ

ആലത്തൂർ: ശത്രുസംഹാരത്തിനപ്പുറം രാഷ്ട്രീയ ലക്ഷ്യമില്ലാത്ത കേന്ദ്രഭരണം സാമൂഹിക വിപത്താണെന്നും പൊതുസമൂഹം ജാഗ്രതയോടെ ഒന്നിച്ചുനിന്ന് പ്രതിരോധിക്കണമെന്നും സംസ്ഥാന ജംഇയ്യത്തുൽ ഉലമ ജനറല്‍ സെക്രട്ടറി മൗലാന നജീബ് മൗലവി. കേരള സുന്നി ജമാഅത്ത് 15ാം വാർഷികത്തോടനുബന്ധിച്ച് തോണിപ്പാടത്ത്​ നടന്ന ജില്ല കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല ഉപാധ്യക്ഷൻ ചളവറ കുഞ്ഞുമൊയ്തു മൗലവി അധ്യക്ഷത വഹിച്ചു. ചന്ദ്രിക റെസിഡന്റ് എഡിറ്റർ കെ.പി. ജലീൽ വിഷയാവതരണം നടത്തി. ടി.എം. അലി മുസ്​ലിയാർ പൊയ്​ലൂർ, എം. ഇബ്രാഹിം വഹബി തോണിപ്പാടം, ഖമറുദ്ദീൻ വഹബി ചെറുതുരുത്തി, സി.എച്ച്. റഫീഖ്, എം. സുബൈർ, എ.എൻ. സിറാജുദ്ദീൻ മൗലവി വീരമംഗലം, മുഹമ്മദ്കുട്ടി മൗലവി മപ്പാട്ടുകര എന്നിവർ സംസാരിച്ചു. പടം കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി എ. നജീബ് മൗലവി ഉദ്ഘാടനം ചെയ്യുന്നു PEW ALTR 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.