പാലക്കാട്: ചെന്നൈ പ്രളയബാധിതരെ സഹായിക്കാൻ ബി.ജെ.പി ജില്ല കമ്മിറ്റി നേതൃത്വത്തിൽ ആദ്യഘട്ടമായി സമാഹരിച്ച ഭക്ഷ്യവസ്തുക്കളുമായി വാഹനം പുറപ്പെട്ടു. ജില്ല പ്രസിഡൻറ് കെ.എം. ഹരിദാസ് ഫ്ലാഗ്ഓഫ് ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ, യുവമോർച്ച ജില്ല ഉപാധ്യക്ഷൻ നവീൻ വടക്കന്തറ എന്നിവർ സംബന്ധിച്ചു. --------------- ഡി.എൽ.എഡ്: സർക്കാർ ഉത്തരവ് സ്വാഗതാർഹം -കെ.എ.ടി.എഫ് പാലക്കാട്: ഡി.എൽ.എഡ് കോഴ്സ് പൂർത്തിയായ ബാച്ച് പുറത്തിറങ്ങാത്തതിനാൽ നിലവിലെ യോഗ്യത അനുസരിച്ച് നിയമനം നൽകിയ ഭാഷ അധ്യാപകർക്ക് നിയമനാഗീകാരം നൽകാനുള്ള സർക്കാർ ഉത്തരവ് സ്വാഗതാർഹമാണെന്ന് കെ.എ.ടി.എഫ് പാലക്കാട് വിദ്യാഭ്യാസ ജില്ല കൗൺസിൽ യോഗം. റവന്യൂ ജില്ല പ്രസിഡൻറ് പി.പി. ഹംസ അൻസാരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.ടി.എ. നാസർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ഭാരവാഹികൾ: മുഹമ്മദ് പാലക്കാട് (പ്രസി), അബ്ദുറബ്ബ് കെ.എ. പറളി(ജന. സെക്ര), അബ്ദുൽ റഷീദ് ആലത്തൂർ (ട്രഷ), കെ.വി. റഷീദ്, ഫിറോസ് കിണാശ്ശേരി, ജലീൽ എസ്. കുഴൽമന്ദം, ഇസ്ഹാക്ക് ആലത്തൂർ, ഹൈദരലി ചിറ്റൂർ (വൈസ് പ്രസി), അഷ്റഫ് മലമ്പുഴ, ഫൈസൽ ഖാൻ കൊല്ലേങ്കാട്, അബ്ദുൽ കബീർ പറളി, റിയാസുദ്ദീൻ കെ. കുഴൽമന്ദം, സുബൈർ ആലത്തൂർ (സെക്ര), കെ.എം. അബ്ദുൽ ഹക്കീം, എം. അബ്ദുൽ ലത്തീഫ്, എം.കെ. മുബാറക്ക്, അബ്ദുറബ്ബ് പറളി, മുസ്തഫ കൊല്ലങ്കോട്, ശിഹാബ് ആലത്തൂർ (റവന്യൂ ജില്ല കൗൺസിലർമാർ), പി.ടി. സഫിയ പറളി, ബി.എച്ച്. റസീന കുഴൽമന്ദം (വനിത വിങ്). p3 muhammed ജില്ല പ്രസിഡൻറ് മുഹമ്മദ് പാലക്കാട് p3 abdurabb ജില്ല ജനറൽ സെക്രട്ടറി അബ്ദുറബ്ബ് കെ.എ. പറളി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.