Lead package കൊടുവായൂർ: കൊടുവായൂർ ടൗണിൽ ഓടകളിൽനിന്നുള്ള മലിനജലം റോഡിൽ ഒഴുകുന്നു. പാലക്കാട് റോഡ്, പുതുനഗരം റോഡ്, കുഴൽമന്ദം എന്നീ പ്രധാന റോഡിൻെറ വശങ്ങളിലാണ് ഓടകൾ തകർന്ന് മലിനജലം റോഡിൽ ഒഴുകുന്നത്. ഓടകളിൽ മാലിന്യം നിറഞ്ഞതിനാൽ സ്ലാബുകൾ ഇല്ലാത്ത പ്രദേശത്തിലൂടെയാണ് മലിനജലം ഒഴുകുന്നത്. മലിനജലവും മഴവെള്ളവും റോഡിൽ ഒഴുകുന്നത് നാട്ടുകാർക്ക് തീരാദുരിതമായി. ദിനേന രണ്ടായിരത്തിലധികം വിദ്യാർഥികൾ കൊടുവായൂർ ടൗണിൽ വന്നുപോകുന്നുണ്ട്. ഓടകളിലെ കഴിഞ്ഞയാഴ്ച തൊഴിലുറപ്പ് തൊഴിലാളികൾ ചേർന്ന് മലിന്യം നീക്കം ചെയ്തത് നാട്ടുകാർ സ്വാഗതം ചെയ്തിരുന്നു. ഓടകൾക്കകത്തെ മാലിന്യം പൂർണമായി നീക്കാത്തതിനാലാണ് റോഡിലൂടെ ദുർഗന്ധമുള്ള മലിനജലം ഒഴുകാൻ കാരണമെന്ന് നാട്ടുകാരനായ അബൂതാഹിർ പറഞ്ഞു. കഴിഞ്ഞ മഴക്കാലത്ത് ഓടകളിലെ മാലിന്യം നീക്കാൻ കൊടുവായൂർ പഞ്ചായത്ത് നടപടിയെടുത്തെങ്കിലും ഇത്തവണ ഉണ്ടായില്ല. വലിയ വ്യാപാര കേന്ദ്രമായ കൊടുവായൂരിൽ ഓടകൾ നിറഞ്ഞൊഴുകുന്നത് ഇല്ലാതാക്കാൻ പഞ്ചായത്ത് നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. PEW - KLGD കൊടുവായൂർ-പുതുനഗരം റോഡിൽ ഓടകളിലെ മലിനജലം ഒഴുകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.