അവശ്യ സൗകര്യങ്ങളില്ല; വലഞ്ഞ്​ നെല്ലിയാമ്പതിയുടെ വിനോദസഞ്ചാരം

നെല്ലിയാമ്പതി: സീസൺ തുടങ്ങിയതോടെ സന്ദർശകരെത്തിത്തുടങ്ങിയിട്ടും അപര്യാപ്​തതകളിൽ വീർപ്പുമുട്ടി നെല്ലിയാമ്പതി. വിനോദസഞ്ചാര കേന്ദ്രങ്ങളോട് ചേർന്ന് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യങ്ങളുൾപ്പെടെ ഇല്ലാത്തതാണ്​ സന്ദർശകരെ വലക്കുന്നത്​. പുലയമ്പാറയിലെ സന്ദർശകർക്കായുള്ള ക്ലോക്ക് റൂം പ്രവർത്തനം പുനരാരംഭിച്ചതുതന്നെ അടുത്തകാലത്താണ്. എന്നാൽ, കിലോമീറ്ററുകൾ അകലെയുള്ള കേശവൻപാറ, സീതാർകുണ്ട്, ഹിൽടോപ് ഭാഗങ്ങളിൽ വളരെനേരം ചെലവഴിക്കുന്ന സന്ദർശകർക്ക് അവിടെത്തന്നെ ശുചിമുറി സൗകര്യമൊരുക്കണമെന്നത് ഏറെക്കാലത്തെ ആവശ്യമാണ്. ടൂറിസം വികസനത്തി​ൻെറ ഭാഗമായി ഫണ്ടുകൾ ചെലവഴിക്കുന്ന കൂട്ടത്തിൽ അടിസ്ഥാന സൗകര്യവികസനത്തിനുകൂടെ ഉൗന്നൽ നൽകണമെന്ന ആവശ്യമുയരുകയാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.