ഉത്സവങ്ങള്‍ ചടങ്ങുകള്‍ മാത്രമായി നടത്താം

പാലക്കാട്: ജില്ലയിലെ വിവിധ ഉത്സവങ്ങള്‍ ആചാരപരമായ ചടങ്ങുകള്‍ മാത്രമായി നടത്താന്‍ ജില്ല കലക്ടറുടെ അധ്യക്ഷതയില്‍ ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ ഓണ്‍ലൈന്‍ യോഗത്തില്‍ തീരുമാനിച്ചു. സര്‍ക്കാര്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് ഉത്സവങ്ങള്‍ ആചാരപരമായ ചടങ്ങുകളും മാത്രമായി നടത്താമെന്ന് യോഗം തീരുമാനിച്ചത്. ഉത്സവം നടത്തിപ്പ് സംബന്ധിച്ച് സര്‍ക്കാര്‍തലത്തില്‍ ഉത്തരവുകള്‍ വരുന്നതുവരെ ജില്ലയില്‍ ഇനി നടക്കാനുള്ള ഉത്സവങ്ങള്‍ക്ക് ഈ നിബന്ധന ബാധകമായിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.