കണയം കുറുംബ കാവിലെ പൂരം ഇന്ന്​

ഷൊർണൂർ: കണയം ശ്രീകുറുംബ കാവിലെ പൂരത്തിന്​ ശനിയാഴ്ച തുടക്കമാവും. ഇതോടനുബന്ധിച്ച കാളവേല വെള്ളിയാഴ്ച ആഘോഷിച്ചു. കോവിഡ് മാനദണ്ഡങ്ങളുള്ളതിനാൽ വിവിധ ദേശങ്ങളിൽ നിന്നുമുള്ള കാളവേല വരവ് ഉണ്ടായില്ല. രാത്രി മണ്ണാർക്കാട് മോഹനൻ തായമ്പക അവതരിപ്പിച്ചു. തുടർന്ന്‌ ഇണക്കാള ക്ഷേത്ര മുറ്റത്തിറങ്ങി മൂന്ന് വലംവെച്ച്​ ഇറങ്ങിയതോടെ കാളവേലക്ക് സമാപനമായി. പൂരം ദിവസം രാവിലെ വിശേഷാൽ പൂജകൾ നടക്കും. ഉച്ച തിരിഞ്ഞ് മേളത്തോടെ ആന എഴുന്നള്ളിപ്പ്, തുടർന്ന് ദീപാരാധന, വെളിച്ചപ്പാടിന്‍റെ നൃത്തം, രാത്രി ഒമ്പതിന്​ ഇരട്ടത്തായമ്പക എന്നിവയുണ്ടാകും. തുടർന്ന് കൊമ്പ് പറ്റ്, കുഴൽപറ്റ്, കേളി എന്നിവ അരങ്ങേറും. പുലർച്ച താലം കൊളുത്തി എഴുന്നള്ളിപ്പിന് ശേഷം കൊടിക്കൂറ ഇറക്കുന്നതോടെ ഉത്സവത്തിന് സമാപനമാവും. പടം 1: കണയം ശ്രീകുറുംബ കാവിലെ കാളവേല

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.