ആസിഡ്​ കഴിച്ച്​ ആത്മഹത്യക്ക്​ ശ്രമിച്ച ആശ പ്രവർത്തകയുടെ നില ഗുരുതരം

സി.പി.എം പ്രാദേശിക നേതാക്കൾക്കെതിരെ ആത്മഹത്യ കുറിപ്പ് ശ്രീകൃഷ്ണപുരം: ഗ്രാമപഞ്ചായത്ത്​ ഒമ്പതാം വാർഡ്​ ആശ പ്രവർത്തക തലയണക്കാട് കൂടത്തിങ്കൽ രവികുമാറിന്‍റെ ഭാര്യ ഷീജ ആസിഡ് കഴിച്ച് ആത്മഹത്യക്ക്​ ശ്രമിച്ചു. ഷീജ എഴുതിയതെന്ന് പറയുന്ന ആത്മഹത്യകുറിപ്പിൽ സി.പി.എം പ്രാദേശിക നേതാക്കൾക്കെതിരെ ഗുരുതര ആരോപണമാണ് ഉന്നയിച്ചത്. വനിതയായ പഞ്ചായത്തംഗം, അംഗൻവാടി ജീവനക്കാരി, രണ്ട് സി.പി.എം നേതാക്കൾ ഉൾപ്പെടെ നാല്​ പേർക്കെതിരെയാണ് ആത്മഹത്യ കുറിപ്പിൽ ആരോപണമുള്ളത്. മാനസിക പീഡനം സഹിക്കാനാവാതെയാണ്​ താൻ ​ആത്​മഹത്യ ചെയ്യുന്നതെന്ന്​ കുറിപ്പിൽ പറയുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഷീജയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. സംഭവത്തിലെ നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട്​ നാട്ടുകാരുടെ നേതൃത്വത്തിൽ ജനകീയ ആക്ഷൻ കമ്മിറ്റി രൂപവത്​കരിച്ചു. സംഭവത്തിൽ വാർഡ് മെമ്പർ ഉൾപ്പെടെയുള്ള നേതാക്കളെ കൊള്ളാനോ തള്ളാനോ പറ്റാത്ത സ്ഥിതിയിലാണ് സി.പി.എം നേതൃത്വം. അതേസമയം തനിക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പഞ്ചായത്ത് അംഗം എസ്. രാജശ്രീ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.