കലാസാംസ്കാരിക, പ്രഭാഷണ പരിപാടി നാലിന് പാലക്കാട്: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് മാർച്ച് നാലിന് പ്രഭാഷണവും പാലക്കാടന്‍ തനത് കലാസാംസ്കാരിക പരിപാടികളും സംഘടിപ്പിക്കും. പാലക്കാട് ഹോട്ടല്‍ ഇന്ദ്രപ്രസ്ഥയില്‍ വൈകീട്ട് 3.30ന് ആരംഭിക്കുന്ന പരിപാടി വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി കല്ലടിക്കോട് യുവര്‍ ചോയ്സ് കലാസമിതി അവതരിപ്പിക്കുന്ന ശിങ്കാരിമേളവും തുടര്‍ന്ന് പാലക്കാടിന്റെ സാംസ്കാരിക തനിമ ഉണര്‍ത്തുന്ന കലാവതരണവും പി.ആര്.ഡിയുടെ സാംസ്കാരിക പരിപാടിയും നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്ന പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.