പാലക്കാട്: സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജൂനിയർ വിഭാഗം ആൺ, പെൺ വിഭാഗത്തിന്റെ സംസ്ഥാനതല വോളിബാൾ ചാമ്പ്യൻഷിപ് മത്സരങ്ങൾ അയിലൂരിൽ മേയ് 17 മുതൽ 19 വരെ നടക്കുമെന്ന് സംഘാടകസമിതി വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന വോളിബാൾ അസോസിയേഷന്റെ അഫിലിയേഷൻ നഷ്ടമായതോടെ ഇത്തവണ കൗൺസിൽ നേരിട്ടാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. വിജയികൾക്ക് സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റുകൾ സമ്മാനിക്കും. ജില്ലയിൽ വിവിധ വിഭാഗങ്ങളിൽ മത്സരങ്ങൾ നടത്തി തിരഞ്ഞെടുത്ത ടീമുകളാണ് സംസ്ഥാനതല ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കുക. പരിപാടിയോടനുബന്ധിച്ച് നെന്മാറ എം.എൽ.എ കെ. ബാബു ചെയർമാനായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. അയിലൂർ ജി.യു.പി സ്കൂളിൽ രണ്ടു കോർട്ടുകളും എസ്.എം.എച്ച്.എസ്.എസിൽ ഒരു കോർട്ടുമായി 52 കളികളാണ് നടക്കുകയെന്നും അധികൃതർ അറിയിച്ചു. എം. രാമചന്ദ്രൻ, അനന്തൻ, പി. രാജേഷ്, വി. ഗംഗാധരൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.