വിശദമായ അന്വേഷണം ആരംഭിച്ചു കരിപ്പൂർ: സ്വർണം കടത്തുന്നുവെന്ന വിവരത്തെ തുടർന്ന് വിദേശത്ത് നിന്നെത്തിയ യുവാവിനെ പരിശോധിച്ചതിൽ കണ്ടെത്തിയത് ക്യാപ്സൂളുകൾ മാത്രം. കരിപ്പൂർ വഴി സ്വർണം കടത്താൻ ശ്രമിക്കുന്നതായി പൊലീസാണ് എയർ കസ്റ്റംസ് ഇന്‍റലിജൻസിനെ അറിയിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മാനന്തവാടി സ്വദേശിയായ യുവാവിനെ വിശദമായി പരിശോധിക്കുകയും തുടർന്ന് ശരീരത്തിലൊളിപ്പിച്ചു കടത്താൻ ശ്രമിച്ച 160 ഗ്രാം ക്യാപ്സ്യൂൾ കണ്ടെത്തുകയും ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം ഷാർജയിൽനിന്നുള്ള എയർഇന്ത്യ വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്. പുറത്തിറങ്ങുന്നതിന് തൊട്ടുമുമ്പാണ് കസ്റ്റംസ് ഇയാളെ തടഞ്ഞ് ചോദ്യംചെയ്തത്. കണ്ടെത്തിയ ക്യാപ്സ്യൂളുകൾ ഡമ്മിയോ അല്ലെങ്കിൽ മയക്കുമരുന്നോ ആയിരിക്കാമെന്നാണ് കസ്റ്റംസ് നിഗമനം. സ്വർണക്കടത്ത് സംഘത്തിന്‍റെ മർദനത്തെ തുടർന്നാണ് ക്യാപ്സ്യൂളുകൾ കൊണ്ടുവന്നതെന്നാണ് ഇയാൾ മൊഴി നൽകിയത്. പ്രത്യേക ഷർട്ട് ധരിക്കാൻ സംഘം നിർദേശിച്ചതായും സ്വർണം കടത്തുന്നതിന് 50,000 രൂപ വാഗ്ദാനം ചെയ്തതായും യുവാവ് പറയുന്നു. ഇയാളുടെ മൊബൈൽ ഫോൺ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ഒരുമാസത്തിനിടെ രണ്ടാം തവണയാണ് ഇയാൾ വിദേശയാത്ര ചെയ്യുന്നത്. രക്ഷപ്പെടാൻ സമയമുണ്ടായിട്ടും ഇയാൾ പിടികൊടുക്കുകയായിരുന്നുവെന്ന് കസ്റ്റംസ് പറയുന്നു. ഇയാളെ പിടികൂടിയ സമയത്ത് കസ്റ്റംസ് നിരീക്ഷണത്തിൽനിന്ന് മറ്റു കാരിയറുകളെ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചതായും സംശയമുണ്ട്. യഥാർഥ ഉടമയെ കബളിപ്പിച്ച് സ്വർണം സ്വന്തമാക്കാനുള്ള ശ്രമമാണോ എന്നും അന്വേഷിക്കുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും ക്യാപ്സ്യൂൾ വിശകലനം ചെയ്യുന്നതായും കസ്റ്റംസ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.