Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസ്വർണമുണ്ടെന്ന്​...

സ്വർണമുണ്ടെന്ന്​ വിവരം; കണ്ടെത്തിയത്​ ക്യാപ്സൂളുകൾ മാത്രം

text_fields
bookmark_border
വിശദമായ അന്വേഷണം ആരംഭിച്ചു കരിപ്പൂർ: സ്വർണം കടത്തുന്നുവെന്ന വിവരത്തെ തുടർന്ന്​ വിദേശത്ത്​ നിന്നെത്തിയ യുവാവിനെ പരിശോധിച്ചതിൽ കണ്ടെത്തിയത്​ ക്യാപ്സൂളുകൾ മാത്രം. കരിപ്പൂർ വഴി സ്വർണം കടത്താൻ ശ്രമിക്കുന്നതായി പൊലീസാണ്​ എയർ കസ്റ്റംസ്​ ഇന്‍റലിജൻസിനെ അറിയിച്ചത്​. ഇതിന്‍റെ അടിസ്ഥാനത്തിലാണ്​ മാനന്തവാടി സ്വദേശിയായ യുവാവിനെ വിശദമായി പരിശോധിക്കുകയും തുടർന്ന്​ ശരീരത്തിലൊളിപ്പിച്ചു കടത്താൻ ശ്രമിച്ച 160 ഗ്രാം ക്യാപ്സ്യൂൾ കണ്ടെത്തുകയും ചെയ്തത്​​. ഇയാൾ കഴിഞ്ഞദിവസം​ ഷാർജയിൽനിന്നുള്ള എയർഇന്ത്യ വിമാനത്തിലാണ്​ കരിപ്പൂരിലെത്തിയത്​. പുറത്തിറങ്ങുന്നതിന്​ തൊട്ടുമുമ്പാണ്​ കസ്റ്റംസ്​ ഇയാളെ തടഞ്ഞ്​ ചോദ്യംചെയ്തത്​. കണ്ടെത്തിയ ക്യാപ്സ്യൂളുകൾ ഡമ്മിയോ അല്ലെങ്കിൽ മയക്കുമരുന്നോ ആയിരിക്കാമെന്നാണ്​ കസ്റ്റംസ്​ നിഗമനം. സ്വർണക്കടത്ത്​ സംഘത്തിന്‍റെ മർദനത്തെ തുടർന്നാണ്​​ ക്യാപ്സ്യൂളുകൾ കൊണ്ടുവന്നതെന്നാണ്​ ഇയാൾ മൊഴി നൽകിയത്​. പ്രത്യേക ഷർട്ട്​ ധരിക്കാൻ സംഘം നിർദേശിച്ചതായും സ്വർണം കടത്തുന്നതിന്​ 50,000 രൂപ വാഗ്​ദാനം ചെയ്തതായും യുവാവ്​ പറയുന്നു. ഇയാളുടെ മൊബൈൽ ഫോൺ കസ്റ്റംസ്​ കസ്റ്റഡിയിലെടുത്തിട്ടുണ്ട്​. കഴിഞ്ഞ ഒരുമാസത്തിനിടെ രണ്ടാം തവണയാണ്​ ഇയാൾ വിദേശയാത്ര ചെയ്യുന്നത്​. രക്ഷപ്പെടാൻ സമയമുണ്ടായിട്ടും ഇയാൾ പിടികൊടുക്കുകയായിരുന്നുവെന്ന്​ കസ്റ്റംസ്​ പറയുന്നു. ഇയാളെ പിടികൂടിയ സമയത്ത്​ കസ്റ്റംസ് നിരീക്ഷണത്തിൽനിന്ന് മറ്റു കാരിയറുകളെ ഒളിപ്പിച്ച്​ കടത്താൻ ശ്രമിച്ചതായും സംശയമുണ്ട്​. യഥാർഥ ഉടമയെ കബളിപ്പിച്ച്​ സ്വർണം സ്വന്തമാക്കാനുള്ള ശ്രമമാണോ എന്നും അന്വേഷിക്കുന്നു​. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും ക്യാപ്സ്യൂൾ വിശകലനം ചെയ്യുന്നതായും കസ്റ്റംസ്​ അധികൃതർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story