അഗളി: കോവിഡ് കാലത്തിനു ശേഷം സ്കൂൾ തുറക്കുമ്പോൾ അട്ടപ്പാടിയിലെ വിദൂര ഊരുകളിലെ ആദിവാസി വിദ്യാർഥികൾക്ക് സ്കൂളിൽ എത്താൻ ഇനിയും കാത്തിരിക്കണം.
ഗോത്ര വിഭാഗത്തിലെ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാനായി സർക്കാർ നടപ്പാക്കിയ ഗോത്ര സാരഥി പദ്ധതി താളം തെറ്റിയതാണ് പ്രതിസന്ധിക്ക് കാരണം. 1400ഒാളം ആദിവാസി വിദ്യാർഥികളാണ് പദ്ധതി മുടങ്ങിയതു മൂലം സ്കൂളുകളിൽ എത്താൻ ബുദ്ധിമുട്ടുന്നത്.
ഗതാഗത സൗകര്യമില്ലാത്ത ഊരുകളിൽ നിന്ന് വിദ്യാർഥികളെ സ്കൂളുകളിൽ എത്തിക്കാൻ നടപ്പാക്കിയ പദ്ധതിയാണ് കോവിഡ് കാലത്തിെൻറ തീവ്ര വ്യാപനത്തിനു ശേഷം സ്കൂൾ തുറക്കുന്ന അവസരത്തിൽ ഇല്ലാതായത്. മുമ്പ് അട്ടപ്പാടിയിൽ ഐ.ടി.ഡി.പി വഴി നടത്തിയിരുന്ന പദ്ധതി സർക്കാർ അടുത്തിടെ പഞ്ചായത്തുകളെ ഏൽപിച്ചിരുന്നു. എന്നാൽ, ഇതു സംബന്ധിച്ച് ഉത്തരവ് കിട്ടിയിട്ടില്ല എന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മൂലം നിലവിൽ അട്ടപ്പാടിയിലെ 30 ശതമാനം ആദിവാസി വിദ്യാർഥികൾക്കാണ് പഠനം വഴിമുട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.