പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ജില്ല ഒരുങ്ങി. 23,35,345 വോട്ടര്‍മാരാണ് ഡിസംബര്‍ 10ന് സമ്മതിദാനാവകാശം വിനിയോഗിക്കുക. ഇവരില്‍ 11,20,163 പുരുഷന്മാരും 12,15,168 പേര് സ്ത്രീകളും 14 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പെടുന്നു.
ജില്ല പഞ്ചായത്തിലേക്കും 13 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 88 ഗ്രാമപഞ്ചായത്തുകളിലേക്കും ഏഴു മുനിസിപ്പിലാറ്റികളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുക. ജില്ല പഞ്ചായത്തിലെ 30 ഡിവിഷനുകളിലേക്ക് 126 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 13 ബ്ലോക്ക് പഞ്ചായത്തുകളിലെ 183 ഡിവിഷനുകളിലേക്ക് 636 സ്ഥാനാർഥികളും 88 ഗ്രാമപഞ്ചായത്തുകളിലെ 1490 വാര്‍ഡുകളിലേക്ക് 5016 സ്ഥാനാർഥികളും മത്സരിക്കുന്നു. ഏഴു മുനിസിപ്പാലിറ്റികളിലെ 234 വാര്‍ഡുകളിലേക്ക് 809 സ്ഥാനാർഥികള്‍ മത്സരിക്കുന്നുണ്ട്.
3000 പോളിങ് സ്റ്റേഷനുകളാണ് ജില്ലയില്‍ സജ്ജീകരിച്ചിരിക്കുന്നത്. അതില്‍ 2707 പോളിങ് സ്റ്റേഷനുകള്‍ ഗ്രാമപഞ്ചായത്തുകളിലും 293 പോളിങ് സ്റ്റേഷനുകള്‍ മുനിസിപ്പാലിറ്റികളിലുമാണ്.
ജില്ലയില്‍ റിസര്‍വ് ജീവനക്കാരുള്‍പ്പെടെ 18,000 ജീവനക്കാരെയാണ് പോളിങ് ഡ്യൂട്ടിക്കായി നിയോഗിച്ചത്. 3000 പ്രിസൈഡിങ് ഓഫിസര്‍മാരെയും 9000 പോളിങ് ഓഫിസര്‍മാരെയും 3000 അസി. പോളിങ് ഓഫിസര്‍മാരെയും വിവിധയിടങ്ങളിൽ നിയോഗിച്ചിട്ടുണ്ട്. 3000 ഉദ്യോഗസ്ഥരെ റിസര്‍വായി നിലനിര്‍ത്തിയിട്ടുണ്ട്. ഇതിന് പുറമേ, റവന്യൂവകുപ്പിലെ ജീവനക്കാരെയും പോളിങ് ഡ്യൂട്ടിക്കായി സജ്ജമാക്കിയിട്ടുണ്ട്.
ജില്ലയിലെ 90 ബൂത്തുകളില്‍ വെബ്കാസ് റ്റിങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 24 ബൂത്തുകള്‍ മാവോവാദി സാന്നിധ്യമുള്ളതും 66 ബൂത്തുകള്‍ പ്രശ്നസാധ്യതയുള്ളതുമാണ്. കൂടാതെ, 300 മറ്റു ബൂത്തുകളില്‍ വിഡിയോഗ്രഫി സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമേ, സ്ഥാനാര്‍ഥികള്‍ ആവശ്യപ്പെടുകയാണെങ്കില് സ്വന്തം ചെലവില്‍ വെബ്കാസ് റ്റിങ് ഏര്‍പ്പെടുത്തും.
സുഗമമായ പോളിങ്ങിനായി സുരക്ഷയൊരുക്കുന്നത് 5796 പൊലീസുകാര്‍. 12 ഡിവൈ.എസ്.പിമാര്‍, 60 പൊലീസ് ഇന്‍സ്പെക്ടര്‍മാര്‍, എസ്.ഐ, എ.എസ്.ഐമാര്‍ ഉള്‍പ്പെടെ 401 പേരും സീനിയിര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാര്‍ എന്നിവരുള്‍പ്പെടെ 4139 പേരും 1184 സ്പെഷല്‍ പൊലീസ് ഓഫിസര്‍മാരും ഉള്‍പ്പെടെയാണിത്. പ്രശ്നസാധ്യതാ ബൂത്തുകള്‍, മാവോവാദിഭീഷണി നേരിടുന്ന ബൂത്തുകള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ആയുധപരിശീലനം ലഭിച്ച പൊലീസ് വിഭാഗത്തെ നിയോഗിക്കും.
പാലക്കാട്: ജില്ലയില്‍ 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചത്. 13 ബ്ലോക്ക് പഞ്ചായത്തുകളിലും ഏഴു നഗരസഭകളിലുമായി ഓരോന്നുവീതം വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. ഡിസംബര്‍ 16നാണ് വോട്ടെണ്ണല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.