ക​രി​മ്പ പ​ഞ്ചാ​യ​ത്തി​ൽ ഡെ​ങ്കി​പ്പ​നി ബാ​ധി​ത​ർ 300

ക​ല്ല​ടി​ക്കോ​ട്: ക​രി​മ്പ പ​ഞ്ചാ​യ​ത്തി​ൽ ഡെ​ങ്കി പ​നി ബാ​ധി​ത​ർ 300 പേ​രെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ്. പ​നി ബാ​ധി​ത​ർ കൂ​ടു​ത​ലു​ള്ള പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നേ​ക്ക​ർ, മ​രു​തം​കാ​ട് മ​ല​മ്പ്ര​ദേ​ശ മേ​ഖ​ല​യാ​ണ്.പ്രാ​രം​ഭ​ഘ​ട്ട​മാ​യ മേ​യ് അ​വ​സാ​ന​വാ​ര​ത്തി​ൽ 30 പേ​ർ​ക്ക് മാ​ത്ര​മാ​ണ് ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ചി​രു​ന്ന​ത്. റ​ബ​ർ തോ​ട്ട​ങ്ങ​ളു​ള്ള ക​രി​മ്പ പാ​ല​ളം മേ​ഖ​ല​യി​ലും പ​ന​യ​മ്പാ​ട​ത്തും ര​ണ്ടു​പേ​ർ മ​രി​ച്ച​വി​വ​രം യ​ഥാ​സ​മ​യം പു​റ​ത്തു​വി​ടു​ന്ന​തി​ൽ ആ​രോ​ഗ്യ വ​കു​പ്പ് അ​നാ​സ്ഥ കാ​ണി​ച്ച​താ​യി പ​ഞ്ചാ​യ​ത്ത് നി​വാ​സി​ക​ൾ പ​രാ​തി​പ്പെ​ട്ടു.

ഹോ​ട്ട്‌​സ്‌​പോ​ട്ടാ​യി പ്ര​ഖ്യാ​പി​ച്ച ക​ല്ല​ടി​ക്കോ​ട് മേ​ഖ​ല​യി​ൽ മേ​യ് മാ​സം മു​ത​ല്‍ ഇ​തു​വ​രെ 300ഓ​ളം ഡെ​ങ്കി കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. മേ​ഖ​ല​യി​ല്‍നി​ന്ന് മാ​ത്രം ആ​റ് മ​ര​ണ​വും റി​പ്പോ​ര്‍ട്ട് ചെ​യ്തു. ജി​ല്ല​യി​ല്‍ ആ​കെ​യു​ള്ള 13 മ​ര​ണ​ങ്ങ​ളി​ല്‍ ആ​റും ഒ​രു പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നാ​ണെ​ന്നും ഭ​ര​ണ​സ​മി​തി​യു​ടെ നി​ഷ്ക്രി​യ​ത്വ​മാ​ണ് മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​തെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ക​രി​മ്പ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു.

പ​ഞ്ചാ​യ​ത്തി​ല്‍ മേ​യ് മാ​സ​ത്തി​ല്‍ 24 ഡെ​ങ്കി കേ​സു​ക​ളും ഒ​രു മ​ര​ണ​വും റി​പ്പോ​ര്‍ട്ട് ചെ​യ്തു.എ​ന്നാ​ല്‍, ജൂ​ണി​ല്‍ റി​പ്പോ​ര്‍ട്ട് ചെ​യ്ത​ത് മൂ​ന്ന് മ​ര​ണ​വും 205 കേ​സു​ക​ളു​മാ​ണ്. ഈ ​മാ​സം തി​ങ്ക​ളാ​ഴ്ച വ​രെ 62 കേ​സു​ക​ളും ര​ണ്ട് മ​ര​ണ​വും റി​പ്പോ​ര്‍ട്ട് ചെ​യ്തു. ഫോ​ഗി​ങ്, ഉ​റ​വി​ട ന​ശീ​ക​ര​ണം, ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ എ​ന്നി​വ കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്നാ​ണ് ത​ദ്ദേ​ശ​വാ​സി​ക​ളു​ടെ ആ​ക്ഷേ​പം. 

Tags:    
News Summary - 300 dengue patients in Karimba Panchayath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.