പാലക്കാട്: ഗതാഗത നിയമലംഘനങ്ങൾക്ക് തടയിടാൻ ജില്ലയിലെ നിരത്തുകളിൽ മിഴിതുറക്കുന്നത് 45 നിർമിതബുദ്ധി (ആർടിഫിഷ്യൽ ഇന്റലിജൻസ്) കാമറകൾ. വ്യാഴാഴ്ച മുതൽ കാമറകൾ പ്രവർത്തന സജ്ജമാകും. കെൽട്രോണാണ് കാമറകൾ സ്ഥാപിച്ചത്. നിയമലംഘനം കണ്ടെത്തി വിവരങ്ങൾ ചിത്രം സഹിതം കൺട്രോൾ റൂമിലെത്തും. അത് ജില്ലയിലേക്ക് കൈമാറും. തുടർന്ന് പിഴയടയ്ക്കാൻ നോട്ടീസ് നൽകും. ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കാത്ത യാത്രക്കാരെ കാമറ പിടികൂടും. ഇരുചക്രവാഹനത്തിൽ മൂന്നുപേർ സഞ്ചരിച്ചാലും കൃത്യതയില്ലാത്ത നമ്പർ പ്ലേറ്റ് ഉപയോഗിച്ചാലും കാമറയിൽ പതിയും. വാഹനമോടിക്കുമ്പോൾ റോഡിൽ പാലിക്കേണ്ട നിയമങ്ങൾ തിരിച്ചറിഞ്ഞ് തിരുത്തിയില്ലെങ്കിൽ പിടിവീഴും.
വടക്കഞ്ചേരി, അയിനംപാടം, വള്ളിയോട്, മംഗലംപാലം, വട്ടേക്കാട്, നെടുമണി, ആയക്കാട്, കീഴച്ചിറ, ആലത്തൂർ-പഴയന്നൂർ റോഡ്, തത്തമംഗലം പള്ളിമുക്ക്, ബി.ഇ.എം.എൽ-മേനോൻപാറ റോഡ്, പാത്തിക്കൽ, പനയൂർ, നല്ലേപ്പിള്ളി, കിണാശേരി, കടുംതുരുത്തി, കൊഴിഞ്ഞാമ്പാറ, വാവനൂർ, കോട്ടായി, മണപ്പുള്ളിക്കാവ്, മരുതറോഡ് കൂട്ടുപാത, കുഴൽമന്ദം -കൊടുവായൂർ റോഡ്, ചക്കാന്തറ, കൊടുവായൂർ -തൃപ്പാളൂർ റോഡ്, മേപ്പറമ്പ്, പത്തിരിപ്പാല, നെല്ലുകുത്തംകുളം, ചുവന്ന ഗേറ്റ്, പട്ടാമ്പി -ഗുരുവായൂർ റോഡ്, ലക്കിടി മിത്രാനന്തപുരം, മുരിക്കുമ്പറ്റ പറളി ചെക്പോസ്റ്റ്, മേലെ പട്ടാമ്പി, പിരായിരി, വല്ലപ്പുഴ, അത്തിക്കോട്, ചെർപ്പുളശേരി, എരട്ടയാൽ, പാലക്കാട് നൂറടി റോഡ് കൊപ്പം ജങ്ഷൻ, കോങ്ങാട് -ശ്രീകൃഷ്ണപുരം റോഡ്, പൊന്നംകോട് -കാരകുറുശി റോഡ്, തെങ്കര, നെല്ലിപ്പുഴ, അലനല്ലൂർ, കോട്ടപ്പള്ള എന്നിവിടങ്ങളിലാണ് നിർമിതബുദ്ധി കാമറകൾ സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.