അ​ക്ഷ​യ​ക​ൾ അ​മി​ത ഫീ​സ് ഈ​ടാ​ക്കി​യാ​ൽ 5000 രൂ​പ പി​ഴ

പാ​ല​ക്കാ​ട്: അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യു​ള്ള സേ​വ​ന​ങ്ങ​ൾ​ക്ക് അ​മി​ത ഫീ​സ് ഈ​ടാ​ക്കു​ന്ന​താ​യി പ​രി​ശോ​ധ​ന​യി​ൽ ബോ​ധ്യ​പ്പെ​ട്ടാ​ൽ 5000 രൂ​പ പി​ഴ ഈ​ടാ​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചു. എ​ല്ലാ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ലും കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ അ​ക്ഷ​യ ജി​ല്ല ഓ​ഫി​സു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ മ​റു​പ​ടി​യി​ൽ വ്യ​ക്ത​മാ​ക്കി. സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ ബ​ന്ധ​പ്പെ​ട്ട ബ്ലോ​ക്ക് കോ​ഓ​ഡി​നേ​റ്റ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളെ​ക്കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള പ​രാ​തി​ക​ൾ 155300 ടോ​ൾ ഫ്രീ ​ന​മ്പ​റി​ലോ 0471 2525444 എ​ന്ന ന​മ്പ​റി​ലോ വി​ളി​ച്ച​റി​യി​ക്കു​ക​യോ aspo.akshaya@kerala.gov.in ൽ ​ഇ-​മെ​യി​ൽ അ​യ​ക്കു​ക​യോ ചെ​യ്യാം. സേ​വ​ന​ങ്ങ​ൾ​ക്ക് അ​മി​ത നി​ര​ക്ക് ഈ​ടാ​ക്കു​ക, ര​സീ​ത് ന​ൽ​കാ​തി​രി​ക്കു​ക, മോ​ശം പെ​രു​മാ​റ്റം ഉ​ണ്ടാ​വു​ക തു​ട​ങ്ങി​യ സ​ന്ദ​ർ​ഭ​ങ്ങ​ളി​ലെ​ല്ലാം പ​രാ​തി ന​ൽ​കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

Tags:    
News Summary - 5000 rupees fine if Akshayas charge excessive fee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.