കാഞ്ഞിരപ്പുഴ: അധികാര വികേന്ദ്രീകരണശേഷം 25 വർഷം പട്ടികജാതി - പട്ടികവർഗ പിന്നാക്ക വിഭാഗങ്ങൾക്ക് നടപ്പാക്കിയ ക്ഷേമപദ്ധതികൾ എത്രമാത്രം ഫലപ്രദമായെന്ന പരിശോധന നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി പട്ടികജാതി പട്ടികവർഗ വികസന മന്ത്രി കെ. രാധാകൃഷ്ണൻ. പ്രളയകാലത്ത് വീടും സ്ഥലവും നഷ്ടമായ പൂഞ്ചോലയിൽ ആദിവാസി വിഭാഗത്തിലെ 92 കുടുംബങ്ങൾക്ക് പാങ്ങോട്ട് നിർമിച്ച 51 വീടുകൾ സമർപ്പിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്.
കെ. ശാന്തകുമാരി എം.എൽ.എ അധ്യക്ഷത വഹിച്ചു. താലൂക്ക് പട്ടികജാതി വികസന ഓഫിസർ കെ.എൻ. ഷമീന റിപ്പോർട്ട് അവതരിപ്പിച്ചു. ഒറ്റപ്പാലം സബ് കലക്ടർ ധർമലശ്രീ, ജില്ല പഞ്ചായത്തംഗം റജി ജോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആയിഷ ബാനു, ബിജി, കാഞ്ഞിരപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജൻ, വൈസ് പ്രസിഡന്റ് സിദ്ദീഖ് ചെപ്പോടൻ, സ്ഥിരംസമിതി ചെയർമാന്മാരായ പ്രദീപ്, ഷിബി, മിനി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.