കൊടുവായൂർ: അപ്രതീക്ഷിത മഴയിൽ പല്ലശ്ശന, കൊടുവായൂർ പഞ്ചായത്തുകളിൽ 67 ഏക്കർ പടങ്ങൾ വെള്ളത്തിലായി. വ്യാഴം, ശനി, ഞായർ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിലാണ് കൊയ്ത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെ കൃഷി വെള്ളത്തിനടിയിലായത്. എട്ട് ഏക്കർ പൂർണമായും മുളച്ചു.
വലിയ പ്രതീക്ഷയിൽ കൃഷിയിറക്കിയ ചെറുകിട കർഷകർക്കാണ് കൊയ്ത്ത് അടുക്കാനിരിക്കെ മഴ തിരിച്ചടിയായത്. പല്ലശ്ശന മാരി കുളമ്പിലാണ് 50 ഏക്കറിലധികം പാടശേഖരത്തിലെ നെൽച്ചെടികൾ വെള്ളത്തിൽ വീണത്.
കേണോത്ത് പാടശേഖര സമിതിയിൽ നാല് ഏക്കർ, എരട്ടോട് സമിതിയിൽ മൂന്ന്, മാരി കുളമ്പിൽ നാല്, കൊടുവായൂരിൽ 10 ഏക്കറിലധികവും വെള്ളത്തിലായി. കൊയ്ത്ത് യന്ത്രത്തിനായി കാത്തിരുന്ന കർഷകരുടെ പാടശേഖരങ്ങൾ വെള്ളത്തിലായത് കനത്ത തിരിച്ചടിയായതായി കർഷക കോൺഗ്രസ് പല്ലശ്ശന പ്രസിഡൻറ് എസ്. ബാബു പറഞ്ഞു. രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ കതിരുകൾ വീണത് കൊടുവായുരിലെ ചെറുകിട കർഷകർക്ക് ദുരിതമായി. ഒരാഴ്ച മുമ്പ് വീണ കതിരുകൾ മഴ തുടരുന്നതുമൂലം വെള്ളം കെട്ടനിൽക്കുന്നതിനാൽ മുളച്ചത് ഇരട്ട പ്രഹരമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.