കോട്ടായി: 15 വർഷത്തിലേറെയായി സഹകരണ ബാങ്കിന്റെ ഒന്നാം നിലയിലെ ഇടുങ്ങിയ മുറിയിൽ പ്രവർത്തിച്ചുവരുന്ന കോട്ടായി സബ് രജിസ്ട്രാർ ഓഫിസിന് മോചനമാകുന്നു. പൊതുമരാമത്തുവകുപ്പിനു കീഴിൽ 1.90 (ഒരു കോടി 90 ലക്ഷം) രൂപ ചെലവിൽ സ്വന്തമായി പുതിയ കെട്ടിടത്തിന്റെ പണി പുരോഗമിക്കുന്നു.
കോട്ടായി വറോട് ഗവ. എൽ.പി സ്കൂളിനുസമീപം പഞ്ചായത്ത് നിർണയിച്ച് നൽകിയ മലമ്പുഴ കനാൽ പുറമ്പോക്ക് സ്ഥലത്താണ് പുതിയ സബ് രജിസ്ട്രാർ ഓഫിസ് കെട്ടിടം വളരെ വിശാലമായി ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തി നിർമിക്കുന്നത്.
നിലവിൽ കോട്ടായി സർവിസ് സഹകരണ ബാങ്കിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന സബ് രജിസ്ട്രാർ ഓഫിസിലേക്ക് രജിസ്ട്രേഷൻ ആവശ്യത്തിനും മറ്റും മുതിർന്നവർക്കും രോഗികൾക്കും കയറാനാവാതെ വിഷമിക്കുന്ന അവസ്ഥയാണ്.പുതിയ കെട്ടിടം പൂർത്തീകരിക്കുന്നതോടെ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.