നെല്ലിയാമ്പതി: വിനോദസഞ്ചാരികൾക്ക് സുരക്ഷ സംവിധാനം ഒരുക്കാതെ നെല്ലിയാമ്പതിയിലെ ടൂറിസം പോയൻറുകൾ. വനം വകുപ്പ് അധീനതയിലുള്ള സ്ഥലങ്ങളിൽപോലും സുരക്ഷ സംവിധാനം പരിമിതമാണ്. വിനോദസഞ്ചാരികൾ സ്വന്തം സുരക്ഷ മറക്കുന്നതാണ് പലപ്പോഴും അത്യാഹിതങ്ങൾക്ക് കാരണമാകുന്നതെന്നാണ് കഴിഞ്ഞ ദിവസത്തെ സംഭവം സൂചിപ്പിക്കുന്നത്.
കമ്പിപ്പാലം വെള്ളച്ചാട്ടത്തിനടുത്തുനിന്ന് ദൃശ്യങ്ങൾ പകർത്തിയ എറണാകുളം സ്വദേശി പാറക്കെട്ടിൽനിന്ന് വഴുതി ഒഴുക്കിൽപെട്ട് മരിക്കുകയായിരുന്നു. ഇതുപോലുള്ള സംഭവങ്ങൾ മുമ്പും ഇവിടെ ഉണ്ടായിട്ടുണ്ട്. മൂന്നുവർഷത്തിനിടക്ക് അഞ്ചുപേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. ടൂറിസം പോയൻറുകളിൽ പാലിക്കേണ്ട സുരക്ഷ മാനദണ്ഡങ്ങൾ സന്ദർശകർ അവഗണിക്കുന്നതാണ് അപകടങ്ങൾക്ക് കാരണം. അപകടത്തിൽപെട്ട് ഏറെ സമയം കഴിഞ്ഞാണ് വിവരമറിഞ്ഞ് രക്ഷാപ്രവർത്തനം നടത്താറ്.
ഇതും ജീവൻ നഷ്ടപ്പെടാനിടയാക്കുന്നു. ടൂറിസം പോയൻറുകളിൽ കൃത്യമായ നിരീക്ഷണ സംവിധാനമില്ലാത്തത് അപകടങ്ങൾ ആവർത്തിക്കാനിടയാക്കുന്നു. വെള്ളച്ചാട്ടങ്ങൾ പോലെയുള്ള സ്ഥലങ്ങളിൽ സുരക്ഷ ഗാർഡുകളെ നിരീക്ഷണത്തിന് നിയോഗിച്ചാൽ അപകടം കുറക്കാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.