പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസികളുടെ ഭൂമി കൈയേറുന്ന വിഷയത്തിൽ സർക്കാർ ശക്തമായി ഇടപെടുകയും നടപടി സ്വീകരിക്കുകയും വേണമെന്ന് വെൽഫെയർ പാർട്ടി ജില്ല എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ റവന്യൂ ഉദ്യോഗസ്ഥർക്ക് ലഭിച്ചെങ്കിലും ഇവയൊന്നും പരിഹരിച്ചിട്ടില്ല.
ജില്ല പ്രസിഡൻറ് പി.എസ്. അബു ഫൈസൽ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി മോഹൻദാസ് പറളി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല വൈസ് പ്രസിഡന്റുമാരായ എം. സുലൈമാൻ, ചന്ദ്രൻ പുതുക്കോട്, ദിൽഷാദലി, സെക്രട്ടറിമാരായ റിയാസ് ഖാലിദ്, സെയ്ദ് ഇബ്രാഹിം, അസി. സെക്രട്ടറിമാരായ ശാക്കിർ അഹമ്മദ്, സനോജ് കൊടുവായൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.